സംസ്കൃത സർവ്വകലാശാലയിൽ വായനദിനം ആചരിച്ചു

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചു. വായനദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സെൻട്രൽ ലൈബ്രറിയിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ‘സൈബർകാല വായന’ എന്ന വിഷയത്തിൽ

നടത്തിയ മത്സരത്തിൽ സിനി എസ്. ബാബു (എം. എ. മലയാളം) ബി. എസ്. അനീഷ്‍കുമാർ (ഗവേഷക വിദ്യാർത്ഥി, സംസ്കൃതം ജനറൽ), എം. ഹ‍ൃദ്യ (എം. എ. മലയാളം) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ലൈബ്രറി കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ ഡോ. പി. വി. രാമൻകുട്ടി വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ലൈബ്രേറിയൻ ഡോ. എ. വിജയകുമാർ, ഡോ. സ്വീറ്റി ഐസക്, ഡോ. എൻ. സി. ആനി എന്നിവർ പ്രസംഗിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *