എം.എ. കുട്ടപ്പന്റെ നിര്യാണത്തിൽ കെ സുധാകരൻ എംപി അനുശോചിച്ചു

Spread the love

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അനുശോചിച്ചു

ആതുര സേവനരംഗത്ത് നിന്നും പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം. മികച്ച സാമാജികനായും മന്ത്രിയായും കഴിവ് തെളിയിച്ച വ്യക്തിയാണ് കുട്ടപ്പൻ. എ കെ ആന്റണി മന്ത്രിസഭയിൽ പിന്നാക്ക, പട്ടികവിഭാഗ ക്ഷേമ മന്ത്രിയാക്കിയത് അദ്ദേഹത്തിൻറെ കഴിവിനുള്ള

അംഗീകാരം ആയിരുന്നു. സുതാര്യവും ദൃഢവുമായ നിലപാടുകൾ എക്കാലവും സ്വീകരിച്ച വ്യക്തിത്വം. സംശുദ്ധ രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര .എം.എ. കുട്ടപ്പനുമായി ഒരേ കാലഘട്ടത്തിൽ മന്ത്രിസഭയിലും നിയമസഭയിലും പ്രവർത്തിക്കാൻ അവസരം കിട്ടിയപ്പോൾ താനത് തിരിച്ചറിഞ്ഞിട്ടുണ്ട്. തനിക്ക് അദ്ദേഹവുമായി ദീർഘകാലത്തെ ആത്മബന്ധമാണുള്ളത്. എം.എ കുട്ടപ്പന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരു വലിയ നഷ്ടമാണെന്നും കെ.സുധാകരൻ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *