സ്റ്റീഫന്‍ ദേവസ്യയെ ഡാളസിൽ ആദരിക്കുന്നു

Spread the love

ഡാളസ്: കൈവിരലിന്റെ മാന്ത്രിക സ്പര്‍ശംകൊണ്ട് കേള്‍വിക്കാരെ സംഗീതത്തിന്റ സ്വര്‍ഗ്ഗീയതലത്തില്‍ എത്തിക്കുന്ന സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്യയെ ഡാളസിലെ ക്രിസ്തീയ സംഗീത ആസ്വാദകർ ചേര്‍ന്ന് ആദരിക്കുന്നു.

ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് 5.30 ന് ഡാളസിലെ കോപ്പൽ സെന്റ്. അല്‍ഫോണ്‍സാ കാതോലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (200 S Heartz Rd, Coppell, TX 75019) നടത്തപ്പെടുന്ന ക്രിസ്തിയ സംഗീത സായാഹ്ന പ്രോഗ്രാമിൽ വിവിധ ക്രിസ്തിയ സഭകളിലെ ഗായകർ ഒത്തുകൂടുന്നു.

സഭാ വ്യത്യാസം കൂടാതെ സംഗീതത്തെ സ്നേഹിക്കുന്ന ഡാളസിലെ ക്രിസ്തിയ വിശ്വാസികളുടെ ഈ ഒത്തുചേരലിൽ ഏവരെയും ക്ഷണിക്കുന്നതോടൊപ്പം സീനിയർ സിറ്റിസൺ അംഗങ്ങളെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Report :  ഷാജി രാമപുരം

Author

Leave a Reply

Your email address will not be published. Required fields are marked *