പട്ടികവർഗ്ഗ മേഖലയായ തൊടുമല വാർഡിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

Spread the love

തിരുവനന്തപുരം ജില്ലയിലെ പട്ടികവർഗ്ഗ മേഖലയായ തൊടുമല വാർഡിൽ ഒരുകോടി രൂപ അനുവദിച്ചു നടപ്പിലാക്കിയ, അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച തെന്മല കമ്മ്യൂണിറ്റി ഹാൾ, പീയണിപ്പാറ- കണ്ണുമാമൂട് റോഡ്, പുരവിമല തേക്കിൻമൂട് റോഡ് എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനവും തൊടുമല വാർഡിൽ 14 കോടി രൂപ ചെലവിൽ ആരംഭിക്കുന്ന ജലജീവൻ മിഷൻ സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.
തൊടുമല വാർഡിലെ 86 കുടുംബങ്ങൾക്കാണ് കമ്മ്യൂണിറ്റി ഹാളും കണ്ണമാമൂട് റോഡും വന്നതോടെ ആശ്വാസം ലഭിച്ചത്. തൊടുമല വാർഡിലെ 11 സെറ്റിൽമെൻറ് കോളനികളിലെ 750 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി 10.45 കോടി രൂപ ചിലവിലാണ് നടപ്പാക്കുന്നത്. അമ്പൂരി കൃഷിഭവൻ വഴി നടപ്പാക്കുന്ന ‘ഒരു കുട്ട പൂക്കൾ’ കൃഷി പദ്ധതിയും മന്ത്രി ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *