ശാരോൺ ഫാമിലി കോൺഫറൻസിനായി ഒക്കലഹോമ പട്ടണം ഒരുങ്ങുന്നു

Spread the love

ഒക്കലഹോമ: അമേരിക്കയിലും കാനഡയിലും ഉള്ള ശാരോൺ സഭകളുടെ മഹാ സമ്മേളനമായ പതിനെട്ടാമത് ഫാമിലി കോൺഫറൻസ് ജൂലൈ 27 മുതൽ 30 വരെ ഒക്കലഹോമയിൽ ഉള്ള ഹിൽട്ടൺ ചാമ്പ്യൻ കൺവെൻഷൻ സെൻ്ററിൽ നടക്കും.

നാഷണൽ ലോക്കൽ സംഘടനകൾ ഒന്നിച്ചു ചേർന്ന് ഉത്സാഹത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണത്തെ കോൺഫറൻസിന് വേണ്ടി ചെയ്തുവരുന്നത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഫാമിലി കോൺഫറൻസ് എന്ന പ്രത്യേകതയും ഇത്തവണത്തെ കോൺഫ്രൻസിനുണ്ട്.

പതിവിൽ കവിഞ്ഞ ആവേശമാണ് വിശ്വാസ സമൂഹത്തിൽനിന്ന് കണ്ടുവരുന്നത് . അത്യാധുനിക സംവിധാനങ്ങളുള്ള ഹോട്ടലിൽ എല്ലാ യോഗങ്ങളും ഒരു കുടക്കീഴിൽ നടത്താൻ സാധിക്കുമെന്നുള്ളത് ഒരു പ്രത്യേകതയാണ്. മനോഹരമായ താമസസൗകര്യങ്ങൾ ഉള്ള ഹിൽട്ടൺ കൺവൻഷൻ സെൻ്റർ കോൺഫ്രൻസിൻ്റെ മാറ്റുകൂട്ടും.

കോൺഫറൻസിൽ വിവിധ സെഷനുകളിലായി റവ. ജോ തോമസ്, റവ. ഷിബു തോമസ്, റവ. ബെൻസൻ മത്തായി, റവ. ജോൺ തോമസ്, റവ. ജോഷ്വ ജോൺസ്, ഡോക്ടർ. ആനി ജോർജ് ,സിസ്റ്റർ. ബെറ്റ്സി തോമസ് തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കും. പ്രശസ്ത അനുഗ്രഹീത കൺവെൻഷൻ ഗായകൻ ലോഡ്സൺ ആൻ്റണിയും ടീമും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും.

നാഷണൽ കൺവീനർ റവ. ഡോക്ടർ മാത്യു വർഗീസ് , നാഷണൽ സെക്രട്ടറി റവ.തേജസ് തോമസ് , ജോയിന്റ് കൺവീനർ റവ.ഫിന്നി വർഗീസ്, ജോയിൻ്റ് സെക്രട്ടറി സിസ്റ്റർ എലീസ് ഡാനിയൽ, നാഷണൽ ട്രഷറർ ബ്രദർ. ജോൺസൺ ഉമ്മൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകസമിതി കോൺഫറൻസിന് നേതൃത്വം നൽകും . ഈ കോൺഫറൻസ് അനുഗ്രഹീതമാക്കുവാനും ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനും ഒക്കലഹോമ പട്ടണത്തിലേക്ക് ഏവരെ രെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

Nibu Vellavanthanam Mathew

Leave a Reply

Your email address will not be published. Required fields are marked *