ഐടിഐ കഴിഞ്ഞവർക്ക് കൊച്ചിൻ ഷിപ്യാർഡിൽ പരിശീലനവും ജോലിയും അസാപിലൂടെ

Spread the love

കൊച്ചി: ഐ.ടി.ഐ പാസായവർക്ക് കൊച്ചിൻ ഷിപ്‌യാർഡിൽ നൈപുണ്യ പരിശീലനവും ജോലിയും നേടാൻ സഹായിക്കുന്ന മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 2020, 21, 22 വർഷങ്ങളിൽ ഐടിഐ ഫിറ്റർ, ഷീറ്റ് മെറ്റൽ വെൽഡർ (NSQF) കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാം. ആറു മാസമാണ് കോഴ്സ് ദൈർഘ്യം.

പരിശീലനത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ തിരഞ്ഞെടുത്ത പോളിടെക്നിക്ക് കോളേജുകളിലും (സെൻട്രൽ പോളിടെക്നിക്ക് കോളേജ് വട്ടിയൂർക്കാവ്, ഗവ. പോളിടെക്നിക്ക് കോളേജ് കളമശ്ശേരി, കേരള ഗവ. പോളിടെക്നിക്ക് കോളേജ് കോഴിക്കോട്) തുടർന്നുള്ള മൂന്നു മാസം കൊച്ചിൻ ഷിപ്‌യാർഡിലും ആയിരിക്കും പരിശീലനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്‌യാർഡിൽ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. അസാപ് കേരളയും കൊച്ചിൻ ഷിപ്‌യാർഡും നൽകുന്ന എൻസിവിഇടി സർട്ടിഫിക്കറ്റും ലഭിക്കും. 30 വയസാണ് പ്രായപരിധി. ന്യുനപക്ഷ വിദ്യാർത്ഥികൾക്ക് പൂർണമായും സ്കോളർഷിപ് നേടാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അസാപ് കേരള വെബ്സൈറ്റ് www.asapkerala.gov.in സന്ദർശിക്കുക. ഫോൺ: 9495999709, 9495999623

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *