പനി വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത് എന്തിന്? പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം

കേരളത്തില്‍ ജനങ്ങള്‍ പനി പിടിച്ച് മരിക്കുകയാണ്. എത്ര പേര്‍ ആശുപത്രികളിലുണ്ടെന്നത് പുറത്ത് പറയരുതെന്ന് ഡി.എം.ഒമാരോട് ആരോഗ്യവകുപ്പ് പറഞ്ഞിരിക്കുന്നത്. എന്തിനാണ് രഹസ്യമാക്കി വയ്ക്കുന്നത്? പനി പിടിച്ച് ആശുപത്രിയില്‍ കിടക്കുന്നവര്‍ക്ക് മരുന്ന് നല്‍കാന്‍ പോലും കഴിയുന്നില്ല. രോഗികളെ നോക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. രോഗികള്‍ കട്ടിലിനടിയിലും വരാന്തയിലുമൊക്കെ കിടക്കുകയാണ്. കോവിഡ് മഹാമാരിക്കാരലത്ത് 25000 പേരുടെ മരണം മറച്ചുവച്ച സര്‍ക്കാരാണിത്. പിന്നീട് അതെല്ലാം പുറത്ത് വന്നു. ഇപ്പോള്‍ പനിബാധിച്ച് കിടക്കുന്നവരുടെ വിവരങ്ങളും മറച്ചുവയ്ക്കുകയാണ്. ഭരിക്കുന്നതിന് പകരം സര്‍ക്കാര്‍ ധനസമ്പാദനത്തിലും അഴിമതിയിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *