പുത്തൂർ – മൂർക്കനിക്കര സ്കൂൾ ഗ്രൗണ്ടുകൾ മന്ത്രി കെ രാജൻ സന്ദർശിച്ചു

Spread the love

ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയം നിർമ്മാണം നടത്താനുദ്ദേശിക്കുന്ന പുത്തൂർ – മൂർക്കനിക്കര സ്കൂൾ ഗ്രൗണ്ടുകൾ റവന്യു മന്ത്രി അഡ്വ. കെ രാജൻ സന്ദർശിച്ചു. പുത്തൂർ പഞ്ചായത്തിലെ പുത്തൂർ ഗവ. സ്കൂൾ ഗ്രൗണ്ടിലാണ് 2 കോടി രൂപ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നത്. വാക്ക് വേ, ഓപ്പൺജിം, ടോയിലറ്റ്, സ്റ്റെപ്പ് ഗ്യാലറി, ലൈറ്റ് സംവിധാനം, യൂട്ടിലിറ്റി റൂം, ഡ്രൈനേജ്, ഓപ്പൺ സ്റ്റേജ് തുടങ്ങിയവയാണ് സ്റ്റേഡിയത്തിന്റെ ഭാഗമായി നിർമ്മിക്കുക. പുത്തൂർ ഗവ സ്കൂൾ വി എച്ച് സി പ്രിൻസിപ്പാൾ ലിയ തോമസ്, സ്കൂൾ എച്ച് എം കെ എ ഉഷാകുമാരി, പിടിഎ പ്രസിഡന്റ് എം അരവിന്ദാക്ഷൻ, എസ് എം സി ചെയർമാൻ സന്തോഷ് പുഴക്കടവിൽ, പഞ്ചായത്തംഗം പി എസ് സജിത്ത്, ടി എസ് മുരളീധരൻ തുടങ്ങിയവരും സന്ദർശന വേളയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

നടത്തറ പഞ്ചായത്തിലെ മൂർക്കനിക്കര ഗവ. സ്കൂൾ ഗ്രൗണ്ടിൽ ഒരു കോടി രൂപ ചിലവഴിച്ചാണ് സ്റ്റേഡിയം നിർമ്മാണം ലക്ഷ്യം വയ്ക്കുന്നത്. ഗ്യാലറി, നെറ്റ് പ്രക്ടീസ്, ഓപ്പൺജിം, യൂട്ടിലിറ്റി ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഡിയത്തിന്റെ ഭാഗമായി നിർമ്മിക്കും. എക്സിക്യുട്ടിവ് എഞ്ചിനീയർ അഷറഫ്, സ്കൂൾ എച്ച് എം ഉഷ വി എൻ, പിടിഎ പ്രസിഡണ്ട് കെ വി വിമേഷ്, ഒ എസ് എ പ്രതിനിധി മോഹനൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *