ഒ.ഐ.സി.സി ഫ്ലോറിഡാ ഘടകം കെ പി. സി സി പ്രസിഡന്റിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു -പി പി ചെറിയാൻ

Spread the love

മയാമി, ഫ്ലോറിഡാ :കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്യുകയും നിയമ കുരുക്കിൽ പെടുത്തുകയും ചെയ്യുന്ന പിണറായി വിജയൻ ഗവർമെന്റിന്റെ ഫാസിസ്റ്റു പ്രവർത്തങ്ങളെ ഓ ഐ സി സി( യു എസ്‌എ) ഫ്ലോറിഡാ ഘടകം അപലപിച്ചു.

പ്രസിഡന്റ്‌ ജോർജി വർഗീസിന്റെ ആദ്യക്ഷതയിൽ ഡേവി ഗാന്ധി സ്ക്കോയറിൽ നടത്തിയ മീറ്റിംഗിൽ ഒഐസിസി യൂ.എസ് .എ വൈസ്പ്രസിഡന്റ്‌ ഡോ. മാമ്മൻ സി ജേക്കബ്, ചാപ്റ്റർ സെക്രട്ടറി ജോർജ് മാലിയിൽ, റീജിയണൽപ്രസിഡന്റ്‌ സാജൻ കുര്യൻ, ചെയർപേഴ്സൺ ബിനു ചിലമ്പത്, എസ്ക്യൂട്ടീവ് അംഗങ്ങളായ ജെയിംസ് ദേവസിയ, ബിജോയ്‌ സേവിയർ, ജെസ്സി പാറത്തുണ്ടിയിൽ, ഷാജി മാത്യു, എബ്രഹാം പടവത്തിൽഎന്നിവർ സംസാരിച്ചു.

സ്വന്തം പാർട്ടിയിലെ അന്തച്ചിദ്രവും മാർക്ക്‌ ലിസ്റ്റ് കുംഭ കോണമുൾപ്പെടെയുള്ള ഗൗരവമേറിയ വിഷയങ്ങൾ മറച്ചു വക്കുവാൻ കോൺഗ്രസിനെയും പ്രതിപക്ഷത്തെയുംകരുവാക്കുകയാണെന്നു യോഗം വിലയിരുത്തി.

സ്വതന്ത്ര മാധ്യമ പ്രവർത്തനം കേരളത്തിൽ സാധ്യമല്ല. മറുനാടൻ മലയാളി ഉൾപ്പെടയുള്ള മാധ്യമങ്ങളെ നശിപ്പിക്കാൻശ്രമിക്കുന്നത് ജനാധിപത്യ കേരളത്തിന്‌ ഭൂഷണമല്ല. എല്ലാ മാധ്യമങ്ങളും തുറന്നുസംസാരിക്കട്ടെ.

ലോകമാസകലമുള്ള മലയാളികൾ ഒന്നടങ്കം പ്രതികരിച്ചിട്ടും അനങ്ങാ പാറ നയമാണ്നേതൃത്വം സ്വീകരിക്കുന്നത്.

ഉന്നത മൂല്യങ്ങൾ മാത്രം കൈ മുതലായ കെ പി സി സി പ്രസിഡന്റ്‌ കെ സുധകാരന്റെ മേൽഅന്യായമായി ചുമത്തിയിട്ടുള്ള മുഴുവൻ ചാർജുകളും ഉടൻ പിൻവലിച്വൂ സമാധാനഅന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് ഓ ഐ സി സി നേതൃത്വം ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *