ഫോമാ വെസ്റ്റേൺ റീജിയൻ 2023-24 വർഷത്തേക്കുള്ള കമ്മറ്റിയുടെ പ്രവർത്തന ഉദ്‌ഘാടനം ജൂലൈ 23 ന് – ജോസഫ് ഇടിക്കുള

Spread the love

കാലിഫോർണിയ : ഫോമാ വെസ്റ്റേൺ റീജിയൻ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 28ന് നടത്തപ്പെട്ട യോഗത്തിൽ വച്ചാണ് റീജിയണൽ വൈസ് പ്രസിഡന്റ് ഡോ.പ്രിൻസ് നെച്ചിക്കാട്ട്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോൺസൺ ജോസഫ്, ജാസ്മിൻ പരോൾ, സജിത്ത് തൈവളപ്പിൽ , റോസ്ലിൻ നെച്ചിക്കാട്ട് (യൂത്ത്) എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വെസ്റ്റേൺ റീജിയണിൽ നിന്നുമുള്ള കേരള അസോസിയേഷൻ ഓഫ് ലോസ് ഏഞ്ചൽസ്, കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ, കേരള അസോസിയേഷൻ ഓഫ് ലാസ് വെഗാസ്, കേരള അസോസിയേഷൻ ഓഫ് സിയാറ്റിൽ, കേരള അസോസിയേഷൻ ഓഫ് കൊളറാഡോ, സാക്രമെന്റോ റീജിയണൽ മലയാളി അസോസിയേഷൻ, മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ, ഇൻലാൻഡ് എംപയർ മലയാളി അസോസിയേഷൻ, ബേ മലയാളി അസോസിയേഷൻ , സെൻട്രൽ വാലി മലയാളി അസോസിയേഷൻ, വാലി മലയാളി അസോസിയേഷൻ, ORUMA മലയാളി അസോസിയേഷൻ, അരിസോണ മലയാളി അസോസിയേഷൻ എന്നി 13 അംഗ സംഘടനകളിൽ നിന്നുമുള്ള എക്‌സിക്യൂട്ടീവ്മാരും , മുൻ റീജിയണൽ വൈസ് പ്രസിഡന്റുമാരും ചേർന്നുള്ള കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ചെയർമാൻ- സാജൻ മോളോപ്ലാക്കൽ (MANCA), സെക്രട്ടറി- ഡാനിഷ് തോമസ് (MANCA), ട്രഷറർ- മാത്യു ചാക്കോ കൊച്ചുപുരക്കൽ (IEMA), വൈസ് ചെയർമാൻ- ജോൺ ജോർജ്ജ് (ലാസ് വെഗാസ്) , ജോയിന്റ് സെക്രട്ടറി – നൗഫൽ കപ്പച്ചാലി (ബേ മലയാളി), PRO -ജോസഫ് കുര്യൻ (മങ്ക) എന്നിവരും വിവിധ സബ് കമ്മറ്റികളുടെ ചെയർപേഴ്സൺമാരായി – ഉപദേശക സമിതി -ജോസഫ് ഔസോ (വാലി മലയാളി), വിമൻസ് ഫോറം -സന്ധ്യ നായർ, സാങ്കേതിക സഹായം -ജാക്‌സൺ പൂയപ്പാടം (മങ്ക), ബിസിനസ് ഫോറം – സിജിൽ പാലക്കലോടി (സർഗം), കൾച്ചറൽ കമ്മിറ്റി – ടോമി തോമസ് പുല്ലേപ്പള്ളി (കല), ചാരിറ്റി ആൻഡ് സോഷ്യൽ സർവീസ് – ജ്യോതിഷ് നായർ (കെഎഡബ്ല്യു), ഭാഷയും വിദ്യാഭ്യാസവും – ഡോ. രശ്മി സജി കാപ്പാട്ടിൽ (ഐഇഎംഎ), ഹെൽത്ത് ആൻഡ് വെൽനസ്- മിനി ജോസഫ് (കല), സ്പോർട്സ്- ജോസഫ് വടക്കേൽ (അരിസോണ മലയാളി അസോസിയേഷൻ), മീഡിയ – ഷാജി പരോൾ (മങ്ക) എന്നിവരെയും തിരഞ്ഞെടുത്തു.

നാഷണൽ സെക്രട്ടറി ഓജസ് ജോൺ, റീജിയണൽ വൈസ് പ്രസിഡന്റ് ഡോ. പ്രിൻസ് നെച്ചിക്കാട്ട്, നാഷണൽ കമ്മറ്റി അംഗങ്ങളായ ജോൺസൺ ജോസഫ്, ജാസ്മിൻ പരോൾ, സജിത്ത് തൈവളപ്പിൽ, രേഷ്മ രഞ്ജൻ റോസ്‌ലൈൻ നെച്ചിക്കാട് തുടങ്ങിയവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.

ഒരു മികച്ച ടീമാണ് വെസ്റ്റേൺ റീജിയണു ലഭിച്ചിരിക്കുന്നതെന്നും ജൂലൈ 23 ന് നടത്തപ്പെടുന്ന പ്രവർത്തന ഉദ്‌ഘാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നും റീജിണൽ വൈസ് പ്രസിഡന്റ് ഡോ.പ്രിൻസ് നെച്ചിക്കാട്ട് അറിയിച്ചു. വിവരങ്ങൾക്ക് കടപ്പാട് – ജോൺസൻ വി ജോസഫ്, ജോസഫ് കുരിയൻ ( റീജിയണൽ പി ആർ ഓ )

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *