അന്താരാഷ്ട്ര സഹകരണ ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Spread the love

സാമൂഹിക പ്രതിബദ്ധതയാണ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖമുദ്ര: മന്ത്രി വി.എൻ വാസവൻ
അന്താരാഷ്ട്ര സഹകരണ ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും സഹകരണ അവാർഡ് വിതരണവും സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർ‌വഹിച്ചു. ലാഭത്തിനപ്പുറം ജനങ്ങൾക്കാശ്വാസമായി സാമൂഹിക പ്രതിബദ്ധതോടെയാണ് സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.കോവിഡും പ്രളയവുമടക്കമുള്ള പ്രതിസന്ധികളെ അതിജീവിക്കുന്നതിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ സുപ്രധാന പങ്കു വഹിച്ചു. കൃഷി, തൊഴിൽ, ഭവന നിർമാണം തുടങ്ങിയ എല്ലാ മേഖലകളിലേക്കും സംഘങ്ങളുടെ പ്രവർത്തനം വ്യാപിച്ചു. വേൾഡ് കോപ്പറേറ്റിവ് മോണിറ്ററിംഗിന്റെ റാങ്കിങ് പ്രകാരം ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയ സഹകരണ സംഘം ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു എന്നത് അഭിമാനകരമാണ് ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായി സംസ്ഥാന സഹകരണ ബാങ്കും മാറി. ജനജീവിതത്തെ സഹായിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഊരാളുങ്കൽ സൊസെറ്റി പ്രസിഡന്റ് രമേശൻ പാലേരിക്ക് റോബർട്ട് ഓവൻ പുരസ്‌കാരം നൽകാൻ കഴിയുന്നത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *