അസാപ് കേരളയുടെ ആസ്പയർ 2023 തൊഴിൽ മേള ജൂലൈ 10ന്

Spread the love

Ø ടാറ്റയിലും എച്ഡിഎഫ്സിയിലും നിസാൻ ഡിജിറ്റലിലും മികച്ച അവസരങ്ങൾ.

Ø തൊഴിൽപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും രജിസ്റ്റർ ചെയ്യാം.

Ø 20 ലക്ഷം രൂപ വരെ വാർഷിക ശമ്പളം.

Ø 500ലധികം അവസരങ്ങൾ.

തിരുവനന്തപുരം: മുൻനിര ബഹുരാഷ്ട്ര ടെക്ക്, ബാങ്കിങ് കമ്പനികളിൽ നിരവധി തൊഴിലവസരങ്ങളുമായി ആസ്പയർ 2023 തൊഴിൽമേള ജൂലൈ 10ന് കഴക്കൂട്ടം, ചന്തവിള കിൻഫ്ര കാമ്പസിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. തൊഴിൽ നൈപുണ്യമുള്ളവരും ബിരുദം/ ബിരുദാനന്തര ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ തൊഴിലന്വേഷകർക്കും പുതുതായി പഠിച്ചിറങ്ങിയവർക്കും പങ്കെടുക്കാം.

ടാറ്റ എൽക്സി, നിസാൻ ഡിജിറ്റൽ, എച്ഡിഎഫ്സി ബാങ്ക് തുടങ്ങി ഐടി/ഐടിഎസ്, ഓട്ടോമൊബൈൽ, ബാങ്കിങ്, മെഡിക്കൽ മേഖലകളിൽ നിന്നുള്ള മുപ്പതോളം പ്രമുഖ കമ്പനികളാണ് യോഗ്യതയുള്ള തൊഴിലന്വേഷകരെ തേടി ഈ മേളയിൽ പങ്കെടുക്കുന്നത്. 14 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്കും പങ്കെടുക്കാൻ മേളയിൽ അവസരമുണ്ട്. 20 ലക്ഷം രൂപ വരെ വാർഷിക ശമ്പളം ലഭിക്കുന്ന ജോലികളുമുണ്ട്. ഐടിഐ/ ഡിപ്ലോമ, ഡിഗ്രി, ബികോം, ബിടെക്, എംബിഎ, എംടെക്, എം കോം, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, നഴ്സിംഗ്, പ്ലസ് ടു ഉൾപ്പെടെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.

അസാപ് കേരളയിൽ പരിശീലനം നേടിയവർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്‌. അസാപിനു പുറത്തു നിന്നുള്ള ഉദ്യോഗാർത്ഥിക്ക് 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://asapkerala.gov.in/welcome-to-aspire-2023/ കൂടുതൽ വിവരങ്ങൾക്ക്: 9946001231, 8075549658.

ADARSH.R.C

Author

Leave a Reply

Your email address will not be published. Required fields are marked *