മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ട വ്യോമസേനാ വിമുക്തഭടന് നീതി ലഭിക്കണമെന്ന് കുടുംബം

Spread the love

ഒക്‌ലഹോമ : കഴിഞ്ഞ വർഷം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽ കൊല്ലപ്പെട്ട വ്യോമസേനാ വിമുക്തഭടനു നീതി ലഭിക്കണമെന്ന് ഒക്‌ലഹോമ കുടുംബവും അഭിഭാഷകരും ആവശ്യപ്പെടുന്നു

എയർഫോഴ്സ് വെറ്ററൻ ആയിരുന്നു ക്ലിഫ്‌ടൺ ഹോവാർഡ് 2022 ഓഗസ്റ്റിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്നതിനിടയിൽ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു .അയാളുടെ കുടുംബാംഗങ്ങളും മറ്റ് അഭിഭാഷകരും ഹോവാർഡിന് അർഹമായ നീതി ലഭിക്കാൻ ജില്ലാ അറ്റോണിയെ സമീപിക്കുന്നത് .

“എന്റെ അച്ഛൻ ഒരു എയർഫോഴ്സ് വെറ്ററൻ ആയിരുന്നു,പള്ളിയിൽ സജീവമായിരുന്നു, ഒക്ലഹോമയ്ക്കുള്ളിൽ വിവിധ ബൈക്കർ അസോസിയേഷനുകളുമായി സഹകരിച്ചിരുന്നു , ” ഹോവാർഡിന്റെ മകൾ മരിയ ഹോവാർഡ് പറഞ്ഞു,
കഴിഞ്ഞ ഓഗസ്റ്റിൽ 20 കാരനായ മിഗുവൽ കബ്രാൾ മോട്ടോർ സൈക്കിൾ ക്ലിഫ്‌ടൺ ഹോവാർഡിന്റെ ബൈക്കിൽ ഇടിച്ചുകയറി കൊല്ലപ്പെട്ടുവെന്നാണ് പോലീസ് റിപ്പോർട്ട്.

സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയിൽ ഹോവാർഡിന്റെ കുടുംബം അസ്വസ്ഥരും നിരാശരുമാണ്, ക്ലിഫ്ടൺ അർഹിക്കുന്ന നീതിക്ക് വേണ്ടി തങ്ങൾ പോരാട്ടം തുടരുമെന്ന് അവർ പറഞ്ഞു.കേസിന്റെ അടുത്ത വാദം ജൂലൈ 28 ന് രാവിലെ 9 മണിക്ക് ഒക്‌ലഹോമ കൗണ്ടി കോടതിയിൽ നടക്കും.

P.P.Cherian BSc, ARRT(R)

Freelance Reporter

Author

Leave a Reply

Your email address will not be published. Required fields are marked *