ജലശ്രീ ക്ലബുകളുടെ മലപ്പുറം ജില്ലാതല ശിൽപശാല മന്ത്രി ഉദ്‌ഘാടനം ചെയ്തു

Spread the love

ജലശ്രീ ക്ലബുകളുടെ മലപ്പുറം ജില്ലാതല ശിൽപശാല മഞ്ചേരി വായപ്പാറപ്പടി ജി.എം.എൽ.പി സ്കൂളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ശുദ്ധജല ലഭ്യതയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് മന്ത്രി പറഞ്ഞു. അതിനായി മുഴുവൻ സ്കൂളുകളിലും ജലശ്രീ ക്ലബുകൾ ആരംഭിക്കും.44 നദികളും നീർച്ചാലുകളുമുള്ള കേരളത്തിൽ കാലാന്തരത്തിൽ വന്ന മാറ്റത്താൽ ശുദ്ധജല ലഭ്യത കുറഞ്ഞു. ഇത്തരം വിഷയങ്ങളിൽ കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അവബോധം നൽകേണ്ടതാണെന്നും മന്ത്രി പറഞ്ഞു.പരിപാടിയുടെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരവും ക്യാഷ് പ്രൈസും മന്ത്രി സമ്മാനിച്ചു. ചടങ്ങിൽ കെ. ആർ.ഡബ്ല്യു.എസ് .എ എക്സിക്യൂട്ടീവ് ഡയറക്ടർ ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ഷഹീർ എം.പി , റഷീദ് പറമ്പൻ , സുരേഷ് ബാബു, ജോണി പുല്ലന്താണി തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *