കാനഡ ഡേ സെലിബ്രേഷനും കുടുംബ സംഗമവും

Spread the love

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഒന്റാരിയോ പ്രൊവിൻഷ്യൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനഡ ഡേ സെലിബ്രേഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു
ഓഷവ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഒന്റാരിയോ പ്രൊവിൻഷ്യൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഷവയിൽ വച്ച് കാനഡ ഡേ സെലിബ്രേഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഒ ഐ സി സി ഒന്റാരിയോ കമ്മിറ്റി പ്രസിഡണ്ട് ജയിംസ് കോലഞ്ചേരി അദ്ധ്യക്ഷത വഹിച്ച പരിപാടി നാഷണൽ പ്രസിഡന്റ് പ്രിൻസ് കാലായിൽ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ഭാരവാഹികളായ ജോയി ചാക്കോ, റോബിൻ തോമസ്, പോൾസൺ എൽദോസ് പുന്നക്കൽ, മെർവിൻ ബേബി, ജോബു ജോസഫ്, മധു സിറിയക്, പ്രൊവിൻഷ്യൽ കമ്മിറ്റി ഭാരവാഹികളായ ജിജോ, ജോമി കാവുംപുറം എന്നിവർ പ്രസംഗിച്ചു.

യോഗത്തിന് ബിനോയി പോൾ സ്വാഗതവും ലൈജു വർഗീസ് നന്ദിയും അർപ്പിച്ചു. നാഷണൽ ജനറൽ സെക്രട്ടറി വിജേഷ് ജയിംസിന്റെ ആശംസ സന്ദേശം യോഗത്തിൽ അവതരിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികൾ, ക്വിസ് പ്രോഗ്രാം എന്നിവയും നോബിൾ സെബാസ്റ്റ്യൻ, ഗ്രീഷ്മ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും ഉണ്ടായിരുന്നു. മണിപ്പൂരിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവിടെ എത്രയും പെട്ടെന്ന് സമാധാന പൂർണ്ണമായ ജനജീവിതം പുന:സ്ഥാപിക്കപ്പെടട്ടെയെന്ന് യോഗം പ്രത്യാശിച്ചു. പരിപാടിയുടെ സ്പോൺസർമാരായ അനൂപ് വർഗീസിനെയും ജോയി ചാക്കോയെയും യോഗം ആദരിച്ചു.

Report : Kappoli

Author

Leave a Reply

Your email address will not be published. Required fields are marked *