ഹരിതം ആരോഗ്യം; ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി

Spread the love

ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി വയനാട് ജില്ലയിലെ പുൽപ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഹരിതകര്‍മസേന അംഗങ്ങള്‍ക്കും ആരോഗ്യ പരിശോധന നടത്തുകയാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം.ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാകുകയാണ് പദ്ധതിയുടെ ലക്ഷ്യം. 60 പേരുടെ സ്‌ക്രീനിങ്ങ് നടന്നു. ജീവിത ശൈലീ രോഗങ്ങളായ ബി.എം.ഐ, ബി.പി, പ്രമേഹം എന്നിവയും വിവ ക്യാമ്പയിനിന്റെ ഭാഗമായി ഹിമോഗ്ലോബിന്‍ അളവും പരിശോധിച്ചു. അയണ്‍ ഗുളികളും പോഷകാഹാരം, മലമ്പനി പ്രതിരോധം തുടങ്ങിയവയുടെ നോട്ടീസുകളും വിതരണം ചെയ്തു. സാംക്രമിക രോഗങ്ങളെക്കുറിച്ചും മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചും ക്ലാസും സംഘടിപ്പിച്ചു.പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോളി നരിതൂക്കില്‍ അധ്യക്ഷത വഹിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *