ഹൂസ്റ്റണിൽ കാണാതായ കൗമാരക്കാരനെ എട്ട് വർഷത്തിന് ശേഷം കണ്ടെത്തി – പി പി ചെറിയാൻ

Spread the love

ഹൂസ്റ്റൺ, ടെക്സസ് – എട്ട് വർഷത്തെ തിരച്ചിലിന് ശേഷം, കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഹ്യൂസ്റ്റനിൽനിന്നുള്ള കൗമാരക്കാരൻ ഒടുവിൽ കുടുംബവുമായി വീണ്ടും ഒന്നിച്ചതായി ഹൂസ്റ്റൺ പോലീസ് അറിയിച്ചു.

റുഡോൾഫ് “റൂഡി” ഫാരിയസ് 2015 മാർച്ച് 6-ന് ഹൂസ്റ്റണിൽ വെച്ച് തന്റെ രണ്ട് നായ്ക്കളുമായി നടക്കാൻ ഇറങ്ങിയതിനു ശേഷം കാണാതാവുകയായിരുന്നുവെന്നു ടെക്സസ് സെന്റർ ഫോർ ദി മിസിംഗ് പ്രസിദ്ധീകരിച്ച മിസ്സിംഗ് പേഴ്സൺസ് ഫ്ലയർ പറയുന്നു.

ജൂൺ 29 ന്, ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിന് ഒരു കോൾ ലഭിച്ചു, കിഴക്കൻ ഹൂസ്റ്റണിലെ പള്ളിയുടെ മുൻപിൽ കണ്ടെത്തിയ വ്യക്തി ഫാരിയസ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു.
റൂഡി ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു ദയവായി അദ്ദേഹത്തിന്റെ കുടുംബത്തെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുക , ”ടിഎക്സ് സെന്റർ 4 മിസ്സിംഗ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ലഭ്യമായ റിപ്പോർട്ട് അനുസരിച്ച്, റൂഡി തന്റെ അമ്മയെ കണ്ടതിനുശേഷം ഏകദേശം വൈകുന്നേരം 6 മണിയോടെ തന്റെ രണ്ടു നായകളുമായി കുടുംബ വീട്ടിൽ നിന്ന് നടക്കാൻ ഇറങ്ങിയതായിരുന്നു .
മണിക്കൂറുകൾക്ക് ശേഷം നായകളിലൊന്ന് വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ, രണ്ടാമത്തെ നായയും വീട്ടിലെത്തി, എന്നാൽ റൂഡിയെ എവിടെയും കണ്ടില്ല, റിപ്പോർട്ടിൽ പറയുന്നു.

റൂഡിക്ക് എന്താണ് സംഭവിച്ചതെന്ന് പറയാൻ ഡിറ്റക്ടീവുകൾ വിസമ്മതിച്ചു , എന്നാൽ ഈ സംഭവത്തിൽ അസ്വാഭീകമായി ഒന്നും പോലീസ് കണ്ടെത്തിയിരുന്നില്ല

റൂഡിയുടെ തിരോധാനത്തിലേക്ക് നയിച്ചത് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പിനീട് വെളിപ്പെടുത്താമെന്നും പോലീസ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *