തോമസ് മൊട്ടക്കൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ്

Spread the love

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റായി തോമസ് മൊട്ടക്കൽ തെരഞ്ഞെടുക്കപ്പെട്ടു.

ചെയർമാനായി ജോണി കുരുവിള, വൈസ് ചെയർമാൻ വർഗീസ് പനക്കൽ , വൈസ് പ്രസിഡന്റ് (അഡ്മിൻ) -ബേബി മാത്യു സോമതീരം, വൈസ് പ്രസിഡന്റ് അമേരിക്ക റീജിയൻ – ഡോ തങ്കം അരവിന്ദ്, വൈസ് പ്രസിഡന്റ് ഇന്ത്യ റീജിയൻ – ഡോ ശശി നടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, സെക്രട്ടറി അഡ്വ ശിവൻ മഠത്തിൽ, ട്രഷറർ ഷാജി എം മാത്യു , ജോയിന്റ് ട്രഷറർ ഷിബു സാമുവൽ, ആൻസി ജോയ് എന്നിവരും ഇന്നലെ നടന്ന വാശിയേറിയ തെരെഞ്ഞെടുപ്പിൽ വിജയിച്ചു.

1995 ‘ഇൽ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ തുടക്കം കുറിച്ച വേൾഡ് മലയാളി കൗൺസിലിന് ഇക്കുറി സ്വന്തം തട്ടകത്തിൽ നിന്ന് പുതിയ ഗ്ലോബൽ പ്രസിഡന്റ്റിനെ ലഭ്യമായത് ശ്രദ്ധേയമായി.

WMC അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്ത്, വൈസ് പ്രസിഡന്റ് അഡ്മിൻ ബൈജുലാൽ ഗോപിനാഥൻ ഉൾപ്പെടെയുള്ള അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും, ഫോറം ഭാരവാഹികളും തോമസ് മൊട്ടക്കലിന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

സാമൂഹിക നന്മയെ കേന്ദ്രീകരിച്ചു വേൾഡ് മലയാളി കൗൺസിൽ എക്കാലവും ഉയർത്തി പിടിച്ചിട്ടുള്ള സ്‌തുത്യര്‍ഹമായ മൂല്യങ്ങളെ മാതൃകയാക്കി പുതിയ പ്രോജെക്റ്റുകളിൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ നേതൃത്വം കൊടുക്കുന്ന ഗ്ലോബൽ നേതൃത്വവുമായി സഹകരിച്ചു പ്രവർത്തിക്കാമെന്ന പ്രത്യാശ അമേരിക്ക റീജിയൻ പ്രസിഡന്റ് ജിനേഷ് തമ്പി പങ്കു വെച്ചു.

Report : Jinesh Thampi,

 

Leave a Reply

Your email address will not be published. Required fields are marked *