കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക ദ്രോഹനടപടിയില്‍ നിന്ന് പിന്തിരിയണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

Spread the love

കെപിസിസി ആസ്ഥാനത്ത് കര്‍ഷക കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കര്‍ഷകര്‍ കൊടിയ ദുരിതത്തിലൂടെയാണ് കടന്ന് പോകുന്നത്.
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കൃഷി ചെയ്ത് മലയാളികളെ പോറ്റുന്ന നെല്‍ കര്‍ഷകര്‍ക്ക് 800 കോടി രൂപയിലധികമാണ് കുടിശിക. സര്‍ക്കാരും സപ്ലൈക്കോ അവരെ നെട്ടോട്ടമോടിക്കുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവിലപോലും ലഭിക്കുന്നില്ല. നാണ്യ വിളകള്‍ക്ക് താങ്ങുവില നല്‍കുന്നില്ല.വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നും കെ.സുധാകരന്‍ പറഞ്ഞു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍,എം.ലിജു,ലാല്‍വര്‍ഗീസ് കല്‍പ്പകവാടി,എഡി സാബൂസ്,വര്‍ക്കല അന്‍വര്‍,അടയമണ്‍ മുരളി,ബാബുജി ഈശോ,ഹബീസ് തമ്പി,തോംസണ്‍ ലോറന്‍സ്,തോമസ് കുട്ടി മണക്കുന്നേല്‍,മാത്യൂ ചെറുപറമ്പില്‍,ബി.ഇക്ബാല്‍,ജി.ശിവരാജന്‍, പഴകുളം സതീഷ്,ആര്‍.സി മധു തുടങ്ങിയവര്‍ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *