പകര്‍ച്ചപ്പനിയും കാലവര്‍ഷക്കെടുതിയും നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത് .

മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ എവിടെ?

കൊച്ചി : മൂന്ന് ദിവസം മഴ പെയ്തപ്പോള്‍ തന്നെ കേരളത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നെതര്‍ലെന്റ്‌സില്‍ പോയി തിരിച്ച് വന്നപ്പോള്‍ പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ എവിടെയെന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കനുള്ളത്. അതുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു നിര്‍ദ്ദേശം എവിടെയെങ്കിലും നല്‍കിയിട്ടുണ്ടോ?

പനി ബാധിച്ചവരെക്കൊണ്ട് സംസ്ഥാനത്തെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. കട്ടിലിന്റെ അടിയില്‍ പോലും രോഗികളെ കിടത്തേണ്ട അവസ്ഥയാണ്. എന്നിട്ടും പനിക്കണക്ക് പുറത്ത് വിടരുതെന്നാണ് ആരോഗ്യവകുപ്പ് ഡി.എം.ഒമാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോവിഡ് മരണങ്ങള്‍ ഒളിപ്പിച്ച് വച്ച സര്‍ക്കാരാണ്

പനി ബാധിതരുടെ എണ്ണവും പനി മരണങ്ങളും മറച്ച് വയ്ക്കുന്നത്. ആശുപത്രികളില്‍ മരുന്നോ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല. മണ്‍സൂണിന് മുന്നോടിയായുള്ള ഒരു മുന്നൊരുക്കങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചില്ല. ആരോഗ്യ വകുപ്പ് ദയനീയ പരാജയമാണ്. കാല വര്‍ഷക്കെടുതിയിലും പനി ബാധയിലും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം.

Author

Leave a Reply

Your email address will not be published. Required fields are marked *