ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയില്‍ 35 വീടുകള്‍ ഭാഗികമായി തകര്‍ന്ന് ഏകദേശം 12,63,000 രൂപയുടെ നഷ്ടം കണക്കാക്കിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊല്ലം-15, കരുനാഗപ്പള്ളി-7, കൊട്ടാരക്കര-4, കുന്നത്തൂര്‍ -5, പുനലൂര്‍- 3, പത്തനാപുരം- 1 എന്നിങ്ങനെയാണ് ഭാഗികമായി താലൂക്ക്തലത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം താലൂക്കുകളിലായി അഞ്ച് കിണറുകള്‍ക്കും നാശനഷ്ടമുണ്ടായി.
ജില്ലയില്‍ ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 4,54,69600 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 187.93 ഹെക്ടര്‍ കൃഷിയിടങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. 3031 കര്‍ഷകരില്‍ നിന്നായി 224.53 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 125000 രൂപയുടെ നഷ്ടമുണ്ടായാതായി ഫിഷറീസ് വകുപ്പും 7,491,550 രൂപയുടെ നഷ്ടമുണ്ടായതായി കെ എസ് ഇ ബിയും അറിയിച്ചു.