തിരു : നിയമസഭാ കൈയ്യാങ്കളി കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത് കേസ് അട്ടി മറിക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി കേസ് അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചത്. അവസാനം സുപ്രീം കോടതി പോലും പ്രതികളെ രൂക്ഷമായി വിമര്‍ശിച്ചു. തുടർന്നാണ് ട്രയൽ കോടതിയിൽ കേസ് പുനരാരംഭിച്ചത്.
‘
നിയമസഭയിൽ എന്താണ് നടന്നതെന്ന് ലോകം മുഴുവനും കണ്ടതാണ്. ഇതിനപ്പുറം വേറെ എന്ത് തെളിവാണ് വേണ്ടത്. മന്ത്രിമാർ ഉൽപ്പടെ പ്രമുഖർ പ്രതികളായ കേസ് അധികാരത്തിന്റെ മറവിൽ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് ബലമേകുന്നതാണ് ക്രൈ.ബ്രാഞ്ച് നീക്കം.
മന്ത്രിമാർ ഉൽപ്പടെ പ്രതികളായ കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിച്ചാൽ എന്ത് സംഭവിക്കുമെന്ന് എല്ലാ പേർക്കുമറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.