നിയമസഭാ സാമാജികർക്കായുള്ള ദ്വിദിന തുടർ പരിശീലന പരിപാടി

Spread the love

കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് (പി.എസ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായുള്ള ദ്വിദിന തുടർ പരിശീലന പരിപാടി 18, 19 തീയതികളിൽ നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 18 ന് രാവിലെ 11.30 ന് നിർവഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം പറയും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, പി.ജെ. ജോസഫ് എം.എൽ.എ എന്നിവർ സംസാരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *