കൈരളിടിവി സംഘടിപ്പിക്കുന്ന ഷോർട്ഫിലിം മത്സരത്തിന്റെ ഫെസ്റ്റീവിലിന്റെ 11 എപ്പിസോഡുകൾ പിന്നിട്ടു .. പൂർണമായും വടക്കേ അമേരിക്കയിൽ ചിത്രീകരിച്ച മലയാളം ഷോർട് ഫിലിമുകൾക്കാണ് ഈ മേളയിൽ മാറ്റുരക്കാൻ അവസരം കൊടുക്കുന്നത്.. .. മെയ് മാസത്തിൽ ആരംഭിച്ച മത്സരത്തിൽ ഇതിനോടകം 11 ഷോർട് ഫിലിമുകൾ മത്സരത്തിൽ മാറ്റുരച്ചു അടുത്ത എപ്പിസോഡുകളിൽ മേരിലാൻഡിൽ നിന്നുള്ള പ്രസാദ് നായരുടെയും സാൻഫ്രാൻസ്കോയിൽ നിന്നുള്ള വിനോദ് മേനോന്റെയും മികച്ച ഷോർട്ഫിലിമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത് .
കൈരളിടിവിയിലും കൈരളി ന്യൂസ് ചാനലിലും വി ചാനലിലും കൈരളി അറേബ്യായിലും പ്രേക്ഷേപണം ചെയ്തുകൊണ്ട് ഷോർട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കും , ന്യൂയോർക് സമയം ശനി 4 പിഎം നും ഞായർ8 .30 പിഎം കൈരളിടിവിയിലും കൈരളി അറേബ്യയിൽ വെള്ളി3 .30 പിഎം ന് (യൂ എ ഇ ടൈം ) കൈരളി ന്യൂസ് ചാനെലിൽ തിങ്കൾ 8 പിഎം( ന്യൂയോർക് ടൈം )നും തിങ്കൾ 4 .30 പിഎം (ഇന്ത്യൻ ടൈം ) മലയാളത്തിന്റെ ദൃശ്യജാലകം തുറന്നിട്ട്, 23 വര്‍ഷങ്ങള്‍. ഒരു ചാനലിലൂടെ ബിംബങ്ങളും പ്രതിബിംബങ്ങളും കണ്ടറിഞ്ഞ വര്‍ഷങ്ങള്‍. പൊതുജനം ഉടമയായി ആദ്യത്തെ മലയാളം ചാനല്‍ കൈരളി…. കഴിഞ്ഞ 23വര്‍ഷങ്ങള്‍ സാമൂഹ്യ ബാധ്യതകള്‍ക്ക് കൈരളി വിട്ടുവീഴ്ച ചെയ്തില്ല. മലയാളത്തിന്റെ ചരിത്രവും സംസ്‌ക്കാരങ്ങളും പാരമ്പര്യവും സര്‍ഗാത്മകമായി സമ്മേളിച്ച ദൃശ്യാനുഭവമായിരുന്നു കൈരളിയുടെ കൈമുതല്‍.
പ്രവാസജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന അമേരിക്കൻ ഐക്യനാടുകളിൽ കൈരളി യുടെ പ്രവര്‍ത്തനങ്ങള്‍ 20 വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രവാസജീവിതത്തിന്റെ കാഴ്ചയിലേക്ക് വെളിച്ചം വീശുന്ന കൈരളി സോഷ്യല്‍ മീഡിയരംഗത്തും അതിശക്തമായി തുടരുന്നു. കേരളത്തില്‍ ഏറ്റവും റേറ്റിംഗ് നിലനിര്‍ത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായികൈരളി ഓണ്‍ലൈൻ മാറി .
നോര്‍ത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന കൈരളി ടി വി ഷോര്‍ട് ഫിലിം ഫെസ്റ്റിവല്ലിന്റെ എന്‍ട്രി സമര്‍പ്പണം പൂര്‍ത്തിയായപ്പോൾ 35 ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.വടക്കേ അമേരിക്കയിലുടനീളമുള്ള വളര്‍ന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടി വി യുഎസ്എ ആണ് ഈ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 5 മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ ദ്യര്‍ഘമുള്ള പൂര്‍ണ്ണമായും നോര്‍ത്ത് അമേരിക്കയില്‍ ചിത്രീകരിച്ച മലയാളം ഷോര്‍ട്ട് ഫിലിമുകള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്.
പ്രശസ്ത സിനിമ സംവിധായകനും കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ രഞ്ജിതാണ് ജൂറി ചെയര്‍മാന്‍. സാഹിത്യകാരിയും തൃശൂര്‍ വിവേകാനന്ദ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ദീപ നിശാന്ത്, കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്ടര്‍ എന്‍ പി ചന്ദ്ര ശേഖരന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
ആദ്യ എപ്പിസോഡ് മുതൽ ചിത്രത്തിന്റെ സംവിധായകരെയും അണിയറ പ്രവര്‍ത്തകരെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിന് ശേഷമാകും ഷോര്‍ട് ഫിലിം സംപ്രേക്ഷണം ചെയ്യുക. മെയ് മാസത്തിൽ ആരംഭിച്ച മത്സരത്തിൽ 11 ഷോർട് ഫിലിമുകൾ മത്സരത്തിൽ മാറ്റുരച്ചു .. അടുത്ത എപ്പിസോഡുകളിൽ മേരിലാൻഡിൽ നിന്നുള്ള പ്രസാദ് നായരുടെ,(എയ്‌മ .ഗ്രേസിഫുൾ ഗ്രേസി ),സാൻഫ്രാൻസ്കോയിൽ നിന്നുള്ള വിനോദ് മേനോന്റെ മോം കൂടാതെ തമ്പി ആന്റണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചങ്ങമ്പുഴ നഗർ എന്നി മികച്ച ഷോർട്ഫിലിമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത് ..ഇതിനോടകം മികച്ച അവതാരകരെ യാണ് ഞങൾ ഈ മത്സര ത്തിന്റെ എപ്പിസോഡുകളിൽ നിങ്ങൾക്കായി പരിചയപെടുത്തു ന്നത് സുബിൻ തോമസ് (അറ്റ്ലാന്റ)സൈബർ സെക്യൂരിറ്റി എഞ്ചിനീയറാണ് , തുഷാര ഉറൂബിൽ (കൊളറാഡൊ) ഒപ്‌റ്റോണിൻറെ ഡയറക്ടർ ഓഫ് ടെക്നോളോജിയാണ് , ജിൽസി (അരിസോണ )സോഷ്യൽ വർക്കാറാണ് .. പ്രേക്ഷകരുടെ കൂടി അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് ജൂറി പാനല്‍ അന്തിമ ഫലം പ്രഖ്യാപിക്കും. ..പ്രിയ പ്രേക്ഷകരെ ഈ ഷോർട് ഫിലിം ഫെസ് റ്റിവലിലേക്കു ക്ഷണിക്കുന്നു ..കൂടുതല്‍ വിവരങ്ങള്‍ക്ക്: , KAIRALITVNY @ GMAIL .COM ജോസ് കാടാപുറം 9149549586 ജോസഫ് പ്ലാക്കാട്ട് 972 839 9080 തോമസ് -747 888 7603 എന്നി നമ്പറുകളിലോ ബന്ധപ്പെടുക.
ജോയിച്ചൻപുതുക്കുളം