ആൻസി സന്തോഷ് ; മലയാളി പെന്തക്കോസ്ത് നാഷണൽ ലേഡീസ് കോർഡിനേറ്റർ – നിബു വെള്ളവന്താനം

Spread the love

ഹൂസ്റ്റൺ: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് (പി.സി.എൻ.എ.കെ ) നാഷണൽ ലേഡീസ് കോർഡിനേറ്ററായി ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി ചർച്ച് സഭാഗം സിസ്റ്റർ ആൻസി സന്തോഷിനെ തിരഞ്ഞെടുത്തു. സൺഡേസ്കൂൾ ഡിപ്പാർട്ട്‌മെന്റിന്റെ അസോസിയേറ്റും, ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിട്ടുള്ള ആൻസി സന്തോഷ് മികച്ച സംഘാടകയും കൂടിയാണ് . നിലവിൽ വിമൻ ഫോർ ക്രൈസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ലേഡീസ് കോർഡിനേറ്ററായി സേവനമനുഷ്ഠിക്കുന്നു. സന്തോഷ് എബ്രഹാമാണ് ഭർത്താവ്. മക്കൾ : ജോർജിന, അബിയ

മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ 39-മത് ദേശീയ കോൺഫറൻസ് 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത്. പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, നാഷണൽ കൺവീനർ, രാജു പൊന്നോലിൽ (നാഷണൽ സെക്രട്ടറി), ബിജു തോമസ് (നാഷണൽ ട്രഷറർ), റോബിൻ രാജു (യൂത്ത് കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

നിബു വെള്ളവന്താനം
(പബ്ലിസിറ്റി കോർഡിനേറ്റർ )

Author

Leave a Reply

Your email address will not be published. Required fields are marked *