ഡാലസ്: കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ജൂലൈ ഇരുപത്തിയൊന്ന് വെള്ളിയാഴ്ച പത്തു ദിവസത്തെ തിരുനാളിന് കൊടി കയറി തുടര്‍ന്ന് വി. കുര്‍ബാന, നൊവേന, ലദീഞ്ഞ് ഉണ്ടായിരുന്നു. അന്നേ ദിവസം കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത് റവ. ഫാ. ജോര്‍ജ് വാണിയപ്പുരക്കലും സഹകാര്‍മ്മികത്വം ഇടവക വികാരി ഫാദര്‍ മാത്യൂസ് കുര്യന്‍ മൂഞ്ഞനാട്ടും ആയിരുന്നു.
കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ വാണിയപുരക്കല്‍ അച്ചന്‍ നല്‍കിയ സന്ദേശം ഇപ്രകാരമായിരുന്നു.
എല്ലാംവരും ഒത്തിരി ആകുലതകളില്‍ കൂടി കടന്നു പോകുന്ന ആളുകള്‍ ആണ്. പ്രതികൂല സാഹചര്യങ്ങളില്‍ ദൈവം കൂടെ ഉണ്ട് എന്ന് വിശ്വസിക്കുകയും അതുപോലെ കൊച്ചുത്രേസ്യ പുണ്യവതിയുടെ മാത്യക പിന്‍തുടരുകയും ചെയ്തിരുന്ന ആളായിരുന്നു അല്‍ഫോന്‍സാമ്മ. കഷ്ടതകള്‍ സഹനശീലം തരുന്നു. സഹനശീലം ആത്മ ധൈര്യം തരുന്നു. ഈ ആത്മധൈര്യം പ്രത്യാശ ഉളവാക്കുന്നു. ഈ ഒരു തലത്തിലേക്ക് വളര്‍ന്ന ആളു കൂടിയായിരുന്നു അന്‍ഫോന്‍സാമ്മ.
എന്‍റെ ബലഹീനതയാണ് എന്‍റെ പുണ്യം എന്ന് കണ്ടെത്തിയ ആളാണ് അല്‍ഫോന്‍സാമ്മ. പ്രതികൂല സാഹചര്യം എങ്ങിനെ കൈകാര്യം ചെയ്യണം എന്നതായിരുന്നു പ്രധാനമായും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കുര്‍ബാനക്ക് ശേഷം നേര്‍ച്ച കൊടുക്കുകയും പിന്നീട് ചായയും കേക്കും വിതരണം ചെയ്യുകയും ചെയ്തു.
കൈക്കാരമ്മാരായ എബ്രഹാം.പി. മാത്യു, സാബു സെബാസ്റ്റ്യന്‍, പീറ്റര്‍ തോമസ് ജോര്‍ജ് തോമസ് (സെക്രട്ടറി) മറ്റു പാരീഷ് കൗണ്‍സിലറും, കുടുംബയൂണിറ്റും
തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേത്യത്ത്വം നല്‍കും.
പത്തു ദിവസത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് സെന്‍റ് അല്‍ഫോന്‍സ് ചര്‍ച്ചിലെ വിമന്‍സ് ഫോറം ആണ്.
റിപ്പോര്‍ട്ട്: ലാലി ജോസഫ്