കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം ജൂലൈ 24ന്

Spread the love

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണം കെപിസിസിയുടെ നേതൃത്വത്തിൽ ജൂലൈ 24ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വൈകുന്നേരം 4ന് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടന ജനറൽ സെക്രട്ടറി ടി. യു രാധാകൃഷ്ണൻ അറിയിച്ചു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി അധ്യക്ഷതവഹിക്കും. മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ് , കോൺഗ്രസിന്റെ സമുന്നത നേതാക്കൾ,വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ,മന്ത്രിമാർ,ജനപ്രതിനിധികൾ, മതമേലധ്യക്ഷന്മാർ ,സാമുദായിക സംഘടനാ നേതാക്കൾ, കലാ-സാംസ്‌കാരിക-ചലച്ചിത്ര രംഗത്തെ പ്രഗത്ഭർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *