വസ്ത്രങ്ങളും പാത്രങ്ങളും അടക്കമുള്ള അവശ്യസാധനങ്ങള്‍ നല്‍കി
പട്ടികവര്‍ഗ വികസന വകുപ്പിന്റെ ധനസഹായം അതത് ദിവസം ലഭ്യമാക്കും. ഭക്ഷണം യഥാസമയം ലഭിക്കുന്നതിന് ക്രമീകരണം
കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യം ഉറപ്പാക്കും.
പത്തനംതിട്ട ചാലക്കയത്തിന് സമീപം വന്യജീവി ആക്രമണം നേരിട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന് സഹായഹസ്തവുമായി ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപ്രതീക്ഷിത വന്യജീവി ആക്രമണം മൂലം മൂന്നു വയസുകാരന്റെ കുടുംബം നേരിട്ട ദുരിതങ്ങള്‍ അറിഞ്ഞ മന്ത്രി വസ്ത്രങ്ങളും പാത്രങ്ങളും അടക്കമുള്ള അവശ്യസാധനങ്ങളുമായാണ് സന്ദര്‍ശിച്ചത്.
ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുള്ള 350 രൂപയുടെ ധനസഹായം ഡിസ്ചാര്‍ജ് സമയത്ത് ഒരുമിച്ച് നല്‍കാതെ അതത് ദിവസം നല്‍കാന്‍നിര്‍ദേശംനല്‍കിയിട്ടുണ്ടെന്നും അതുപ്രകാരം ഞായറാഴ്ച മുതല്‍ തുക നല്‍കി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ഭക്ഷണം യഥാസമയം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ആക്രമണമേറ്റ കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് വേണ്ട ശ്രദ്ധാപൂര്‍വമായ പരിചരണം ഉറപ്പാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയാണ് മന്ത്രി ആശുപത്രിയില്‍നിന്നും മടങ്ങിയത്.
ഫോട്ടോ അടിക്കുറിപ്പ്- ഹെല്‍ത്ത് മിനിസ്റ്റര്‍ വിസിറ്റ് ജിഎച്ച്-
ചാലക്കയത്തിന് സമീപം വന്യജീവി ആക്രമണം നേരിട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരനെ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിക്കുന്നു.