ഫൂട്ട് വെയര്‍ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ്; ധര്‍ണ സംഘടിപ്പിച്ചു

Spread the love

കോഴിക്കോട് : ഫൂട്ട് വെയര്‍ നിര്‍മ്മാ ണ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ് നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രധിഷേധങ്ങള്‍ക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളുടെ സമര സംഘടനയായ എംഎസ്എംഇ ഫൂട്ട് വെയര്‍ സെക്ടര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടന്നു. നല്ലളം വ്യവസായ കേന്ദത്തില്‍ നടന്ന ധര്‍ണ ആക്ഷന്‍ കൗണ്‍സി ല്‍ ചെയര്‍മാന്‍ വികെസി റസാക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉത്തരപ്രദേശിലെ ആഗ്ര,പഞ്ചാബിലെ ജലന്തര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളും,തൊഴിലാളികളും വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി സമരത്തിലാണ്.

മൈക്രോ, സ്മാള്‍ എന്റര്‍പ്രൈസുകളെ സംബന്ധിച്ചിടത്തോളം ബിഐഎസ് പറയുന്ന അശാസ്ത്രീയമായ സ്റ്റാന്‍ഡേര്‍ഡുകള്‍ ആലോചിക്കുന്നതിനു പോലും സാധ്യത കുറവാണ്. 300 രൂപയുടെ ചെരുപ്പിനും, 15000 രൂപയുടെ ചെരുപ്പിനും ഒരു സ്റ്റാന്‍ഡേര്‍ഡാണ് നിലവില്‍ നിരകര്‍ഷിച്ചിരിക്കുന്നത് എന്നത് ഫുട്‌വെയര്‍ വ്യവസായത്തെ സംബധിച്ചിടത്തോളം തീര്‍ത്തും അശാസ്ത്രീയമാണ്.

കണ്‍വീനര്‍ ബാബു മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്എസ്‌ഐഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എവി സുനില്‌നാഥ്, സിഫി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പിപി മുസമ്മില്‍, ഫൂമ പ്രസിഡണ്ട് എം രജിത്ത് എന്നിവര്‍ സംസാരിച്ചു. കെഎസ്എസ്‌ഐഎ ജില്ലാ പ്രസിഡണ്ട് എം അബ്ദുറഹിമാന്‍ സ്വാഗതവും, എഫ്ഡിഡിസി ഡയരക്ടര്‍ കെപിഎ ഹാഷിം നന്ദി പറഞ്ഞു.

Divya Raj.K

Author

Leave a Reply

Your email address will not be published. Required fields are marked *