പ്രവാസി വനിതകള്‍ക്ക് പ്രത്യേക എന്‍ആര്‍ അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

Spread the love

കൊച്ചി: ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യക്കാരായ വനിതകള്‍ക്കു വേണ്ടി ഫെഡറല്‍ ബാങ്ക് പ്രത്യേക എന്‍ആര്‍ സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിച്ചു. എന്‍ആര്‍ഐ ഈവ് പ്ലസ് എന്ന പേരിലുള്ള ഈ അക്കൗണ്ട് പ്രവാസി വനിതകളുടെ സവിശേഷ സാമ്പത്തിക ആവശ്യങ്ങളും അവര്‍ക്കു മാത്രമായുള്ള ഇളവുകളും ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തതാണ്. അക്കൗണ്ടിന്റെ ആഗോള വെര്‍ച്വല്‍ ലോഞ്ചിങ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ നിര്‍വഹിച്ചു. അക്കൗണ്ടിനോടൊപ്പം നല്‍കുന്ന പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഡെബിറ്റ് കാര്‍ഡ് മാതൃക ആദ്യ എന്‍ആര്‍ഇ ഈവ് പ്ലസ് അക്കൗണ്ട് ഉടമയായ സുനി പോളിന് നല്‍കി ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ നിര്‍വഹിച്ചു. അബുദബിയില്‍ നിന്നുള്ള എസ്എഫ്‌സി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബീന മുരളീധരന്‍, ദുബായിലെ എലൈറ്റ് ഫൂഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദനേശ രഘുലാൽ തണ്ടാശ്ശേരി, നികയ് ഗ്രൂപ്പ് ഓഫാ കമ്പനീസ് എംഡി ഡോ. ജീന്‍ ഷഹദാദ്പൂരി എന്നിവരും ആദ്യ അക്കൗണ്ട് ഉടമകളാണ്.

എന്‍ആര്‍ഇ ഈവ് പ്ലസ് അക്കൗണ്ടുള്ളവര്‍ക്ക് ഇന്റര്‍നാഷനല്‍, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം ലഭിക്കുന്നതാണ്. കൂടാതെ ഡെബിറ്റ് കാര്‍ഡിനൊപ്പം ബ്യൂട്ടി, ഹെല്‍ത്ത് കെയര്‍, ഷോപ്പിങ്, ഡൈനിങ്, യാത്ര, വിനോദം തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്ക് ഇളവുകളും ലഭിക്കുന്നു. 12 വയസ്സിനു താഴെ പ്രായമുള്ള രണ്ടു കുട്ടികളുടെ പേരിൽ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാവുന്നതാണ്. മരണം, ആശുപത്രി ചെലവ്, കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, കാർഡ് പ്രൊട്ടക്ഷൻ തുടങ്ങിയ ഉള്‍പ്പെട്ട 78 ലക്ഷം രൂപ വരെയുള്ള സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ചേർന്ന മറ്റനവധി ആകര്‍ഷകമായ ആനുകൂല്യങ്ങളും അക്കൗണ്ടിനൊപ്പം പ്രവാസി വനിതകള്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ ലോക്കര്‍ റെന്റ്, കറന്‍സി വിനിമയം എന്നിവയിൽ ഇളവ്, വെല്‍ക്കം ഗിഫ്റ്റായി 2000 റിവാര്‍ഡ് പോയിന്റ്, ബെര്‍ത്ത്‌ഡേ ഗിഫ്റ്റായി 1000 റിവാര്‍ഡ് പോയിന്റ് എന്നിവയും ലഭിക്കുന്നു. ഭവന, വാഹന വായ്പകള്‍ക്ക് പ്രത്യേക നിരക്കിളവും ആസ്തി മാനേജ്‌മെന്റ് സഹായവും എന്‍ആര്‍ഇ ഈവ് പ്ലസ് അക്കൗണ്ടുടമകൾക്ക് ഒരുക്കിയിട്ടുണ്ട്.

പ്രവാസി ഇടപാടുകാർക്ക് മികച്ച സേവനം നല്‍കുന്നതില്‍ ഫെഡറല്‍ ബാങ്ക് എന്നും മുന്നിലാണ്. പ്രവാസി വനിതാ സമൂഹത്തിന്റെ സാമ്പത്തിക ക്ഷേമത്തിനുതകുന്ന ഒട്ടേറെ ആനുകൂല്യങ്ങളും ഇളവുകളും ഉൾക്കൊള്ളിച്ചുകൊണ്ട് ആകര്ഷകമായാണ് പുതിയ അക്കൗണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ശാലിനി വാര്യര്‍ പറഞ്ഞു.

Photo Caption; എൻആർഇ ഈവ് പ്ലസ് അക്കൗണ്ടിനോടൊപ്പം നല്‍കുന്ന പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഡെബിറ്റ് കാര്‍ഡ് മാതൃക ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനും എക്സിക്യൂട്ടീവ് ഡറയക്ടർ ശാലിനി വാര്യരും ചേർന്ന് പ്രകാശനം ചെയ്യുന്നു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *