ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് (ഡാളസ് ചാപ്റ്റർ) അനുശോചിച്ചു

Spread the love

ഡാളസ് : ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്, ഡാളസ് ചാപ്പ്റ്റർ അംഗങ്ങൾ ആദരാജ്ഞലികൾ അർപ്പിച്ചു. 24 ന് കൂടിയ സും മീറ്റിംങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് വർഗ്ഗീസ് അലക്സാണ്ടർ വേൾഡ് മലയാളി കൗൺസിലിനു വേണ്ടി ചെയ്ത പൂർവ്വ കാല അനുഭവങ്ങൾ സ്മരിക്കുകയുണ്ടായി. തുടർന്ന് നാഷണൽ വൈസ് ചെയർ പേഴ്സണൽ മീന ചിറ്റലപ്പള്ളി, നാഷണൽ സെക്രടറി പ്രഫസർ ജോയ് പുല്ലാട്ടു മഠം , ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് വിത്സൻ തരകൻ , സെക്രടറി ലിസാമ്മ ഡാനിയേൽ , ട്രഷറർ രാജൂതരകൻ, അഡ്വൈസറി ബോർഡ് ചെയർമാൻ പി.സി. മാത്യു, ബോർഡ് മെംബർ ദീപക്ക്കൈതപ്പുഴ, തുടങ്ങിയവർ ഉമ്മൻചാണ്ടി നമ്മുടെ നാടിന് വേണ്ടി ചെയ്ത കാര്യങ്ങൾ അനുസ്മരിപ്പിച്ച് ആദരാജ്ഞലികൾ അർപ്പിച്ചു.

ശത്രുക്കളെപ്പോലും സ്നേഹിക്കൂ വാനുള്ള മനസ്സും , ദൈവഭയവും, ദൈവ വിശാസവുമാണ് മറ്റുള്ളവരിൽ നിന്ന് ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത് എന്ന് യോഗം വിലയിരുത്തുകയുണ്ടായി. തലസ്ഥാന നഗരി മുതൽ പുതുപ്പള്ളി വരെയുള്ള തന്റെ വിലാപയാത്ര ജനങ്ങൾ തന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള പൊതു പ്രവർത്തകരാണ് നാടിന് ആവശ്യം. ദുഃഖത്തിലായിരിയ്ക്കുന്ന കുടുംബത്തേയും ജനങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ .

Author

Leave a Reply

Your email address will not be published. Required fields are marked *