എല്‍ഐസി ജീവന്‍ കിരണ്‍ പ്ലാന്‍ അവതരിപ്പിച്ചു

Spread the love

കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സും സമ്പാദ്യ പദ്ധതിയും ഉള്‍പ്പെടുന്ന പുതിയ ജീവന്‍ കിരണ്‍ പ്ലാന്‍ എല്‍ഐസി അവതരിപ്പിച്ചു. 10 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ കാലാവധിയുള്ള ഈ പ്ലാന്‍ ഏറ്റവും ചുരുങ്ങിയത് 15 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്നു. 18 മുതല്‍ 65 വയസ്സുവരെ ഉള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. പുകവലി ശീലമുള്ളവര്‍ക്കും പുകവലിക്കാത്തവര്‍ക്കും പ്രീമിയം നിരക്കില്‍ വ്യത്യാസമുണ്ടായിരിക്കും. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ പരിരക്ഷയുള്ളവര്‍ക്ക് ഇളവുകളും ലഭിക്കും. റെഗുലര്‍ പ്രീമിയം പോളിസികള്‍ക്ക് കുറഞ്ഞ തവണ 3000 രൂപയും സിംഗിള്‍ പ്രീമിയം പോളിസികള്‍ക്ക് 30,000 രൂപയുമാണ്. കാലാവധി പൂര്‍ത്തിയാകുന്നതോടെ നികുതിയും അധിക പ്രീമിയവും ഒഴികെ ബാക്കിയുള്ള പ്രീമിയം തുക മുഴുവനായും റീഫണ്ട് ലഭിക്കും. ജീവന്‍ കിരണ്‍ പോളിസി എല്‍ഐസി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് നേരിട്ടും വാങ്ങാം.

Ajith V Raveendran

Leave a Reply

Your email address will not be published. Required fields are marked *