മാർത്തോമ്മ സംയുക്ത ആരാധന ശുശ്രുഷ നാളെ ഡാളസിൽ : ഷാജി രാമപുരം

Spread the love

ഡാളസ് : മാർത്തോമ്മ സഭയുടെ ഡാളസിലെ ഇടവകകൾ സംയുക്തമായി നാളെ (ഞായറാഴ്ച ) ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും നടത്തുന്നു. ആരാധനകൾക്ക് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും.

ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്, ഡാളസ് കരോൾട്ടൺ, സെന്റ്. പോൾസ് മസ്‌ക്വിറ്റ്, സെഹിയോൻ പ്ലാനോ, ക്രോസ് വേ എന്നീ ഇടവകകളിലെ അംഗങ്ങൾ ആണ് ജൂലൈ 30 ഞായറാഴ്ച നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ 9 മണിക്ക് ഇംഗ്ലീഷിലുള്ള പ്രെയിസ് ആൻഡ് വർഷിപ്പും, 10 മണി മുതൽ മലയാളത്തിലുള്ള ആരാധന ശുശ്രുഷയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

റവ.ജോബി ജോൺ (വൈസ്. പ്രസിഡന്റ്‌), സിജു ഫിലിപ്പ് (സെക്രട്ടറി ), സജു കോര (ട്രഷറാർ), ജെഫ് ജെ. തോമസ് (അക്കൗണ്ടന്റ് ) എന്നിവരുടെ നേതൃത്വത്തിലുള്ള സൗത്ത് വെസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയാണ് (ആർ എ.സി) സംയുക്ത ആരാധന ശുശ്രുഷകൾക്ക് വേണ്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *