ഡാളസ് : കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ തിരുനാള്‍ ദിനത്തിന്‍റെ ഏഴാമത്തെ ദിവസമായ ജൂലൈ 27ാം തീയതി വ്യഴാഴ്ച സെന്‍റ് മേരിസ് ഫ്രിസ്ക്കോ കുടുംബ യൂണീറ്റും സെന്‍റ് തോമസ് ആലന്‍/ പ്ലാനോ കുടുംബ യുണിറ്റും സംയുക്തമായി മേല്‍നോട്ടം വഹിച്ചു. കുര്‍ബാനക്ക് തൊട്ടു മുന്‍മ്പായിട്ട് കുടുംബ യൂണിറ്റിലെ കുട്ടികള്‍ അന്നാ, എലിസാ, ആല്‍ബി, എയ്മി, എലീനാ, ഈവാനാ, എറിന്‍, എയ്മി, ഇസബെല്‍,
ജോഷ്വാ കാഴ്ചകള്‍ സമര്‍പ്പിക്കയുണ്ടായി.
പരിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത് ഇടവക വികാരി ഫാദര്‍ മാത്യൂസ് മൂഞ്ഞനാട്ട് ആയിരുന്നു. ഫാദര്‍ ജോസ് നാവേസ് സഹകാര്‍മ്മികത്വം
വഹിച്ചു. അദ്ദേഹം കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ വിശ്വസികള്‍ക്ക് കൊടുത്ത സന്ദേശം ഇപ്രകാരം ആയിരുന്നു ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് മൂന്നു കാര്യങ്ങളില്‍ കൂടെയാണ് ഒന്നാമത്തെ കാര്യം മറ്റുള്ളവരെ സ്നേേഹിച്ചു കൊണ്ടും രണ്ടാമത്തേത് ധാരാളം പ്രവര്‍ത്തിച്ചു കൊണ്ടും മൂന്നാമത്തേത്
സഹനത്തില്‍ കൂടെയും ആണ്. സഹനം ജീവിതത്തിലെ അഭിഭാജ്യഘടകമാണ് സഹനത്തിലൂടെ
ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കിയ ആളാണ് അല്‍ഫോന്‍സാമ്മ. കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞും നോവേനയും ഉണ്ടായിരുന്നു. ഷാജി, അലന്‍, ജോര്‍ജ്, മനോജ്,
ബിന്ദു, ലിജി, മിനി, ജോസഫീന്‍, മറിയ എന്നീവര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ച് തിരുനാള്‍
ദിവസം ഭക്തി നിര്‍ഭരമാക്കി.
കുര്‍ബാനക്ക് ശേഷം നേര്‍ച്ച വിതരണവും സ്നാക്കും ഉണ്ടായിരുന്നു. കൈക്കാരമ്മാര്‍, പാരിഷ്
കൗണ്‍സിലര്‍ കുടുംബ യൂണിറ്റ് സെക്രട്ടറിമാരായ റെനോ അലക്സ്, രജ്ഞിത്ത് എന്നീവര്‍ ഏഴാം ദിവസത്തെ തിരുനാളിന് നേത്യത്ത്വം നല്‍കി.
വാര്‍ത്ത: ലാലി ജോസഫ്