വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

Spread the love

തിരുവനന്തപുരം :മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. കോൺഗ്രസിന്റെ
തലയെടുപ്പുള്ള നേതാവായിരുന്നു വക്കം പുരുഷോത്തമൻ അലങ്കരിച്ച പദവികൾ എല്ലാംഉജ്ജ്വലമായ പ്രവർത്തന പാടവം കൊണ്ട് ജനശ്രദ്ധ ആകർഷിക്കാനും
ജനങ്ങളുടെ ശക്തമായ പിന്തുണ നേടാനും കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് അദ്ദേഹം ഗവർണർ ആയിരുന്നപ്പോൾ  ഒരു ഗവർണർക്ക് എന്തെല്ലാം കാര്യങ്ങൾ
ചെയ്യാമെന്ന് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം അത് മിസ്സോറാമിലും
ആൻഡമാൻ നിക്കോബാറിലും പോകുമ്പോൾ നമുക്ക് കാണാൻ കഴിയുന്ന ഒന്നാണ് ഒരു മന്ത്രി എന്ന നിലയിൽ അദ്ദേഹം നടപ്പാക്കിയ പുരോഗമനമായ നടപടികൾ
എന്നും കേരളം ഓർക്കുന്നതാണ്.

കർഷക തൊഴിലാളി നിയമം ഉൾപ്പടെ റാണി ചിത്ര മാർത്താണ്ഡ  കായലുകൾ ഏറ്റെടുത്ത് പാവപ്പെട്ട തൊഴിലാളിക്ക് വിതരണം ചെയ്ത  ഉൾപ്പെടെ നിരവധിയായ
കർഷക തൊഴിലാളി പെൻഷൻ ഉൾപ്പെടെ
നിരവധിയായ നിയമനിർമാണങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധേയമായ നേതൃത്വം കൊടുത്ത വ്യക്തിയാണ് അദ്ദേഹം സ്പീക്കർ എന്ന നിലയിൽ സഭാനടപടികൾ നിയന്ത്രിക്കുവാനും
സമയത്ത് തന്നെ സഭാ നടപടികൾ നിർത്തിവയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു.പാനൽ ഓഫ് ചെയർമാൻ എന്ന നിലയിൽ ഞങ്ങളെല്ലാവരും
ഒരുമിച്ച് പ്രവർത്തിച്ചവരാണ്
അന്ന് അദ്ദേഹം ലോകസഭയുടെ പാനൽ ഓഫ് ചെയർമാൻ ആയിരുന്നു
ലോക്സഭയിൽ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ അദ്ദേഹത്തെ ആയിരുന്നു രാജീവ് ഗാന്ധി ചുമതലപ്പെടുത്തിയിരുന്നത്
ഭംഗിയായി നിറവേറ്റുമായിരുന്നു
ഇപ്പോൾ സാധാരണക്കാരും പാവപ്പെട്ടവരും പിന്നോക്കം നിൽക്കുന്നവർക്കും വേണ്ടി
ഏറ്റവും ആത്മാർത്ഥമായി പ്രവർത്തിച്ച ഒരു ജനനേതാവായിരുന്നു വക്കം പുരുഷോത്തമൻ മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിൻറെ ഓർമ്മകൾ എന്നും  കോൺഗ്രസിന് കരുത്ത് പകരും  എന്ന കാര്യത്തിൽ സംശയമില്ല  തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി
അതോടൊപ്പം തന്നെ കെപിസിസി  ജനം സെക്രട്ടറിയായി എഐസിസി അംഗമായ ഒക്കെ മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്
അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *