രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ അനാവശ്യമായി നടത്തിയ ഒരു പ്രസ്താവനയാണ് സംസ്ഥാനത്ത് ഇന്ന് വലിയ തോതിൽ വിവാദമായിരിക്കുന്നത്. സ്പീക്കർ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഒരു മതത്തിന്റെയും വികാരങ്ങളെ വ്യണപ്പെടുത്താൻ പാടില്ലാത്തതാണ്.. കേരളത്തിലെ കോൺഗ്രന്നും യുഡിഎഫും എന്നും വിശ്വാസി സമൂഹത്തോടൊപ്പം നിലയുറപ്പിച്ചിട്ടുള്ള പ്രസ്ഥാനങ്ങളാണ്. ഞങ്ങളത്തരം നിലപാടുകളിൽ എല്ലാ കാലഘട്ടത്തിലും ഉറച്ചു നിന്നിട്ടുള്ളതുമാണ്.
ഇപ്പോൾ സി പി എം വിശ്വാസികളെ വീണ്ടും വെല്ലുവിളിക്കുകയാണ്. ഇവിടെ ഈ പ്രസ്താവനക്ക് ശേഷം BJP യും CPM ഉം ചേർന്ന് മതസ്പർദ്ധ വളർത്താൻ ശ്രമിക്കുകയാണ്. ഒരാൾ മോർച്ചറിയുടെ കാര്യം പറയുന്നു ഒരാൾ കൈ വെട്ടുന്ന കാര്യം പറയുന്നു ഇതെല്ലാം ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്തിനാണ് ഇതെല്ലാം? ഇതെല്ലാം കേരളത്തിന് ആവശ്യമുള്ള കാര്യമാണോ?, സംഘർഷം വർദ്ധിപ്പിക്കാനും അറാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നിന്നും CPM പിൻമാറുകയാണ് വേണ്ടത്.
ശബരിമല വിഷയം വന്നപ്പോൾ ഞങ്ങൾ വിശ്വാസി സമൂഹത്തിനൊപ്പമാണ് നിലയുറപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ശരിഅത്തിൽ തൊട്ടുകളിക്കാൻ നോക്കിയപ്പോഴും ശബാനു കേസിന്റെ കാര്യം വന്നപ്പോഴും കേരളത്തിലെ കോൺഗ്രസും ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടിയും വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കുകയാണുണ്ടായത്. ഓരോ സമൂഹത്തിന്റെയും വിശ്വാസങ്ങളെയും ഹനിക്കുന്ന ഒരു നടപടിയും കോടതികളായാലും ഭരണകൂടമായാലും ഉണ്ടാകാൻ പാടില്ലാത്തതാണ് ഇവിടെ വിശ്വാസവും മിത്തും തമ്മിൽ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല എല്ലാ മതങ്ങളും സമുദായങ്ങളും ബന്ധപ്പെട്ടു നോക്കുമ്പോൾ വിശ്വാസവും ശാസ്ത്രവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. അത് ഉയർത്തിപ്പിടിക്കുമ്പോൾ വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ വ്യണപ്പെടുത്തുന്ന തരത്തിലുള്ളതായി പോയി അദ്ദേഹത്തിന്റെ പ്രസ്താവന പ്രത്യേകിച്ച് സ്പീക്കറുടെ കസേരയിലിരുന്ന് പാടില്ലായിരുന്നു. സ്പീക്കർ തന്റെ പ്രസ്താവന പിൻവലിക്കുകയാണ് വേണ്ടത്.
ശബരിമല കാര്യം വന്നപ്പോൾ ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ് നിന്നത് , അതിന്റെ ഭാഗമായി 4 ശബരിമല വിശ്വാസ സംരക്ഷണ ജാഥയാണ് നടത്തിയത്. അവസാനം CPM ന് നിലപാട് തിരുത്തേണ്ടിവന്നു. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് വീടുകൾ കയറിയിറങ്ങി നിലപാട് തിരുത്തേണ്ടിവന്ന ഒരു പാർട്ടിയാണ് സി പി എം.
സി പി എം അടിയന്തിരമായി സ്പീക്കറെ തിരുത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ സ്പീക്കർ നിലപാട് തിരുത്തുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. ഈ വിഷയം ഉയർത്തി ബി ജെ പി യും സംഘ പരിവാറും ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു അവരുടെ അജണ്ടക്ക് ചൂട്ടുപിടിക്കുന്ന നിലപാടായി പോയി സ്പീക്കറുടേത്. സ്പീക്കർ പദവിയുടെ അന്തസ് നിലനിർത്താനും സാമൂദായിക സൗഹാർദ്ദത്തിനും പ്രസ്താവന പിൻവലിക്കുകയാണ് വേണ്ടത്.