ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ കോണ്‍സപ്റ്റ് പിആറും

Spread the love

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര പിആര്‍ ഏജന്‍സികളിലൊന്നായ കോണ്‍സപ്റ്റ് പിആര്‍ ഇന്ത്യ ലിമിറ്റഡ് രാജ്യത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടി. തൊഴിലിടങ്ങളില്‍ നടത്തുന്ന വിപുലമായ സര്‍വേയിലൂടെ രാജ്യാന്തര ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് ആണ് മികച്ച തൊഴിലിടങ്ങളുടെ പട്ടിക തയാറാക്കുന്നത്. കമ്പനിയിലെ തൊഴില്‍ സംസ്‌കാരം, ജീവനക്കാരുടെ ക്ഷേമം, തൊഴിലിടങ്ങളിലെ വൈവിധ്യം, പിന്തുണ, തൊഴില്‍ സംതൃപ്തി, ആനൂകൂല്യങ്ങള്‍, വളര്‍ച്ചാ അവസരം, നൈപുണ്യം, ന്യായമായ വേതനം, വഴക്കമുള്ള തൊഴിലന്തരീക്ഷം തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് മികച്ച തൊഴിലിടങ്ങളെ കണ്ടെത്തുന്നത്. ഈ മാനദണ്ഡങ്ങളില്‍ കോണ്‍സപ്റ്റ് പിആര്‍ മുന്നിലെത്തി.

മുംബൈ ആസ്ഥാനമായ കോണ്‍സപ്റ്റ് പിആറിന് കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഓഫീസുകളുണ്ട്. രാജ്യത്തുടനീളം 12 നഗരങ്ങളിളും വിദേശത്ത് ദക്ഷിണാഫ്രിക്കയിലും സാന്നിധ്യമുള്ള കമ്പനിയില്‍ 300ഓളം ജീവനക്കാരുണ്ട്.

പ്രകടന മികവുള്ള തൊഴില്‍ സംസ്‌കാരവും ജീവക്കാരുടെ ഉയര്‍ന്ന വിശ്വാസ്യതയുമാണ് കോണ്‍സപ്റ്റ് പിആറിന്റെ മുഖമുദ്ര. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്കിന്റെ ഈ അംഗീകാരം പുതിയ വിജയ ലക്ഷ്യങ്ങളിലേക്കുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജം പകരും, കോണ്‍സപ്റ്റ് പിആര്‍ മാനേജിങ് ഡയറക്ടര്‍ ആഷിഷ് ജലാന്‍ പറഞ്ഞു.

Anju V Nair

Author

Leave a Reply

Your email address will not be published. Required fields are marked *