രാജ്യത്തിന് വഴികാട്ടാന്‍ കേരളം; ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഒന്നാംഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു

Spread the love

രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കിനും, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും ശേഷം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും കേരളത്തില്‍ . ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെഒന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിച്ചു. ടെക്നോപാര്‍ക്ക് ഫേസ് ഫോറിലാണ്‌ ഡിജിറ്റൽ സയൻസ് പാർക്ക്പ്രവര്‍ത്തനമാരംഭിച്ചത്‌.13.93 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്ര്‍ പാര്‍ക്കിനായി അനുവദിച്ചത്. കിഫ്ബിയില്‍ നിന്നും 200 കോടി രൂപയും അനുവദിച്ചിരുന്നു. ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറലക്കല്ലിടല്‍ നടന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ 25 നാണ്. കേവലം 3 മാസത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനുവേണ്ട പ്രാഥമിക ആരംഭിക്കാനും കഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ 2,50,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള രണ്ട് കെട്ടിടങ്ങള്‍ ഇവിടെ പൂര്‍ത്തിയാവും. അതോടെ പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.

Author

Leave a Reply

Your email address will not be published. Required fields are marked *