ഡാലസിൽ അന്തരിച്ച തോമസ് വർഗീസിന്റെ മെമ്മോറിയൽ സർവീസ് ആഗസ്റ് 4 ന് – പി പി ചെറിയാൻ

Spread the love

ഗാർലന്റ്(ഡാലസ് )- ഡാലസിൽ അന്തരിച്ച തോമസ് വർഗീസിന്റെ മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച ആഗസ്റ്റു 4 നും ഫ്യൂണറൽ സർവീസ് ശനിയാഴ്ച ആഗസ്റ്റ് അഞ്ചിനും നടത്തപ്പെടും. ഡാളസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ് (82) ദീർഘ വർഷങ്ങൾ ഡാലസ് പാർക്ക് ലാന്റ് ഹോസ്പിറ്റൽ ഓഫീസിലും സിറ്റി ഓഫ് ഡാലസിലും ജോലി ചെയ്തിരുന്നു.

ഭാര്യ: അന്നമ്മ വർഗീസ് (ബേബിയമ്മ)

മക്കൾ: എബി, ആനി, ആൽവിൻ

മരുമക്കൾ: നീതു. ജെയിംസ്, ലീന

കൊച്ചു മക്കൾ: യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ

സഹോദരങ്ങൾ: മറിയാമ്മ ജോർജ്, പാസ്റ്റർ ജോർജ് വർഗീസ്, സാം വർഗീസ്, ജോസ് വർഗീസ് .

(എല്ലാവരും ഡാലസ് നിവാസികളാണ്)

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ.

സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ

മെമ്മോറിയൽ സർവീസ് : ഓഗസ്റ്റ് 4 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ 8:30വരെ .
സ്ഥലം: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (2545 John West Rd, Dallas, TX 75228 )

ഫ്യൂണറൽ സർവീസ്: ഓഗസ്റ്റ് 5, ശനിയാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ
സ്ഥലം: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (2545 John West Rd, Dallas, TX 75228)

തുടർന്ന് വില്യംസ് ഫ്യൂണറൽ ഹോമിൽ സംസ്കാരം (1600 S. Garland Avenue, Garland , TX 75040)

Author

Leave a Reply

Your email address will not be published. Required fields are marked *