ഡാലസ് സിഎസ്ഐ കോൺഗ്രിഗേഷൻ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു

Spread the love

ഡാലസ് സിഎസ്ഐ കോൺഗ്രിഗേഷൻ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും 2023 ഗ്രാജുവേറ്റുകളെ അനുമോദിക്കുന്ന ചടങ്ങും ഗാർലാൻഡിലുള്ള ദൈവാലയത്തിൽ വച്ച് ജൂലൈ 30ന് ഞായറാഴ്ച നടത്തപ്പെട്ടു .

മധ്യകേരള മഹായിടവക ബിഷപ്പ് ഡോ:മലയിൽ സാബു ചെറിയാന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ സംസർഗ്ഗ ശുശ്രൂഷ ക്കൊപ്പം 7 കുട്ടികളുടെ സ്ഥിരീകരണ ശുശ്രൂഷയും, 2023 ഗ്രാജുവേറ്റ് അനുമോദിക്കുന്ന ചടങ്ങും നിർവഹിക്കപ്പെട്ടു .ആരാധനയ്ക്ക് ശേഷം ദേവാലയത്തിൽ വച്ച് രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം തിരുമേനി നിർവഹിച്ചു.

സഭയുടെ വൈസ് പ്രസിഡണ്ട് ശ്രീ ഷൈജു വർഗീസ് സ്വാഗതമാശംസിച്ചു. ഇടവകവികാരി റജീവ് സുഗു ജേക്കബ് അച്ഛൻ അധ്യക്ഷപ്രസംഗം ചെയ്തു .സഭയുടെ ഇരുപത്തിയഞ്ചു വർഷത്തെ ചരിത്രം അതത് കാലത്തെ ചിത്രങ്ങളുടെ പ്രദർശനത്തോടൊപ്പം സെക്രട്ടറി വില്യം ജോർജ് വിവരിച്ചു . മഹായിടവക ബിഷപ്പ് ഡോ: സാബു കോശി ചെറിയാൻ തുടർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു സ്ത്രീജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സഭ നടത്തുന്ന വിവിധ സഹായ പദ്ധതികൾ ഡോ:സാറ കോശി വിവരിച്ചു .ട്രഷറർ ശ്രീ ജീവൻ ജോസഫ് കൃതഞ്ജത പ്രകാശനം നടത്തി. യോഗാനന്തരം ജൂബിലി വിരുന്നും ക്രമീകരിച്ചിരുന്നു.

Report :  P.P.Cherian BSc, ARRT(R)

Leave a Reply

Your email address will not be published. Required fields are marked *