നവജാത ശിശുവിനെ കടലിൽ തള്ളിയ അമ്മ ആര്യസിംഗിന് 14 വർഷംതടവ് – പി പി ചെറിയാൻ

Spread the love

ഫ്ലോറിഡ : അഞ്ച് വർഷം മുമ്പ് ഫ്ലോറിഡ തീരത്ത് സ്വന്തം നവജാതശിശുവിന്റെ മൃതദേഹം കടലിലേക്ക് തള്ളിയ മാതാവിനെ 14 വർഷത്തെ തടവിന് ശിക്ഷിച്ചു

ബുധനാഴ്ച നടന്ന പാം ബീച്ച് കൗണ്ടി കോടതിയുടെ വിചാരണയ്ക്കിടെ മൃതദേഹം ദുരുപയോഗം ചെയ്തതായി 30 കാരിയായ ആര്യ സിംഗ് കുറ്റം സമ്മതിച്ചു.
ജഡ്ജി ചോദ്യങ്ങൾ ചോദിച്ചപ്പോൾ “അതെ അല്ലെങ്കിൽ ഇല്ല” എന്നല്ലാതെ ഒരക്ഷരം പോലും സിംഗ് കോടതിയിൽ പറഞ്ഞില്ല
ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടിയിൽ 2018 ജൂൺ 1 ന് ഒരു ഓഫ് ഡ്യൂട്ടി അഗ്നിശമന സേനാംഗം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം”ബേബി ജൂൺ” എന്ന കുട്ടിയുടേതാണെന്നു തിരിച്ചറിഞ്ഞിരുന്നു

പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് അമ്മയ്ക്കായി വൻ തിരച്ചിൽ ആരംഭിച്ചു. സമീപത്തെ ആശുപത്രികളിൽ പ്രസവിച്ച 600-ലധികം അമ്മമാരെ ഡിറ്റക്ടീവുകൾ പരിശോധിച്ചു,കഴിഞ്ഞ വർഷം ഡിറ്റക്ടീവുകൾ കുഞ്ഞിന്റെ ഡിഎൻഎ ഒരു ജനിതക ഡാറ്റാബേസിലൂടെ പരിശോധിച്ച് പിതാവിന്റെ ബന്ധുവിനെ കണ്ടെത്തുകയായിരുന്നു . കുട്ടി ജനിച്ച് ഒന്നോ രണ്ടോ മാസം വരെ കുട്ടിയെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അവൾ തന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് സിംഗ് തന്നോട് പറഞ്ഞതായും പിതാവ് ഡിറ്റക്ടീവുകളോട് പറഞ്ഞു.
സിങ്ങിന്റെ ഡിഎൻഎ പരിശോധനയിൽ കുട്ടി അവളുടേതാണെന്ന് തെളിഞ്ഞു. ഹോട്ടൽ കുളിമുറിയിൽ പ്രസവിക്കുന്നത് വരെ താൻ ഗർഭിണിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സിംഗ് പറഞ്ഞു. പ്രസവിച്ച് ഒരു ദിവസം കഴിഞ്ഞ് താൻ മരിച്ച കുട്ടിയുടെ മൃതദേഹം വെള്ളത്തിൽ ഇട്ടെന്നും എന്നാൽ കുഞ്ഞ് ജനിച്ചപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ലെന്നും അവർ പറഞ്ഞു.
വെള്ളത്തിലിടുന്നതിന് മുമ്പ് ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം കണ്ടെത്തി.
“ഇതൊരു ദാരുണവും നിർഭാഗ്യകരവുമായ ഒരു സാഹചര്യമായിരുന്നുവെന്ന് മാത്രമേ ഞാൻ പറയൂ,” സിംഗിന്റെ പ്രതിഭാഗം അഭിഭാഷകൻ ഗ്രെഗ് സാൽനിക്ക് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *