എൻ.എസ്.ശിവപ്രസാദ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Spread the love

ആലപ്പുഴ: ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൻ.എസ്.ശിവപ്രസാദ് സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത് ഹാളിൽ ജില്ല കളക്ടർ ഹരിത വി കുമാർ മുഖ്യവരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് വയലാർ ഡിവിഷനെ പ്രതിനിധീകരിക്കുന്ന അംഗമായ എൻ.എസ്. ശിവപ്രസാദ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് പങ്കെടുത്തു.
തുടർന്ന് വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികളുടെ അനുമോദന ചടങ്ങ് നടന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പുതിയ ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റിനെ പൊന്നാട അണിയിച്ചു. എൽ.ഡി.എഫിൽ ഘടകക്ഷിയായ സി.പി.ഐ.യുമായുള്ള ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയാക്കിയ സി.പി.എം. കൃഷ്ണപുരം ഡിവിഷനിലെ അംഗം ബിബിൻ സി. ബാബു രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സിപി എമ്മിനുവേണ്ടി ജില്ലപഞ്ചായത്ത് അംഗം പി.എസ് ഷാജി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം.വി. പ്രിയ, ബിനു ഐസക് രാജു,ടി.എസ് താഹ,ജില്ല പഞ്ചായത്ത് അംഗങ്ങൾ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പേർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വയലാർ സ്വദേശിയാണ് എൻ.എസ്.ശിവപ്രസാദ്. സഹകരണബാങ്ക് ജീവനക്കാരിയായ ലേഖയാണ് ഭാര്യ. വിജയ് ശ്രീധർ, ശാരദക്കുട്ടി എന്നിവർ മക്കളാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *