ഗോവിന്ദന്‍ മാസ്റ്റര്‍ മലക്കംമറിഞ്ഞതോടുകൂടി ഇനി സ്പീക്കര്‍ തിരുത്തുകയാണ് ചെയ്യേണ്ടത് : രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല ഇന്ന് (വെള്ളി) തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

ഗോവിന്ദന്‍ മാസ്റ്റര്‍ മലക്കംമറിഞ്ഞതോടുകൂടി  ഇനി സ്പീക്കര്‍ തിരുത്തുകയാണ് ചെയ്യേണ്ടത്. രമേശ് ചെന്നിത്തല.

ശിക്ഷിക്കാനുള്ള ഒരു കുറ്റവും രാഹുല്‍ ഗാന്ധി ചെയ്തിട്ടില്ല.

തിരു :   സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍
മലക്കംമറിഞ്ഞതോടുകൂടി ഇനി സ്പീക്കര്‍ തിരുത്തുക മാത്രമാണ് ചെയ്യേണ്ടത്.
പാര്‍ട്ടി സെക്രട്ടറി പറയുന്ന നിലപാട് സ്പീക്കര്‍ക്ക് തിരുത്താതിരിക്കാന്‍ കഴിയില്ല. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ഗണപതി മിത്ത് ആണെന്ന് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞതാണ്. ഇപ്പോള്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ നേരേ അദ്ദേഹം എബൗട്ടേണ്‍ അടിച്ചിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഞാന്‍ ഗണപതി മിത്ത് ആണെന്ന് പറഞ്ഞിട്ടേയില്ല എന്നാണ്. ഒരു കാര്യംകൂടി അദ്ദേഹം പറയുന്നുണ്ട് ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പം ആണെന്ന്. അപ്പോള്‍ ഇവിടെ പ്രശ്‌നമൊന്നും ഇല്ലല്ലോ.

അപ്പോള്‍ ഗോവിന്ദന്‍ മാസ്റ്ററുടെ പുതിയ നിലപാട് മനസ്സിലാക്കിക്കൊണ്ട്
സ്പീക്കര്‍ തന്റെ നിലപാട് തിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ ഇവിടെ വസാനിക്കും.
ഇവിടെ പ്രശ്‌നങ്ങള്‍ വഷളാക്കണമെന്ന് ഞങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല.
ഇവിടെ വിശ്വാസികള്‍ ആരാധിക്കുന്ന ഗണപതി മിത്താണെന്നും മറ്റും പറഞ്ഞപ്പോഴാണ് എല്ലാവരും അതില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇപ്പോള്‍ ഏതായാലും ഗോവിന്ദന്‍ മാസ്റ്റര്‍ തന്റെ നിലപാട് ിരുത്തിയിരിക്കുന്നു.
ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
യഥാര്‍ത്ഥവിശ്വാസികള്‍ക്ക് ഒപ്പം ഞങ്ങള്‍ നില്‍ക്കുകയാണെന്ന് പറയുമ്പോള്‍
ഞങ്ങള്‍ പറഞ്ഞിടത്തേക്ക് ഗോവിന്ദന്‍ മാസ്റ്റര്‍ വന്നിരിക്കുകയാണ്.

ഈ പ്രശ്‌നം ഇനിയും വഷളാക്കാതെ സ്പീക്കര്‍ താന്‍ എടുത്ത നിലപാട് തിരുത്തുകയാണ് വേണ്ടത്. കാരണo സ്പീക്കറുടെ പത്രസമ്മേളനം തുടങ്ങിയതുതന്നെ ഇനിയും ഞാന്‍ എന്തെങ്കിലും പറയണമോ
കാരണം പാര്‍ട്ടി സെക്രട്ടറി ഒരു മണിക്കൂര്‍ എടുത്ത് എല്ലാം വിശദീകരിച്ചില്ലേ
എന്നു പറഞ്ഞുകൊണ്ടാണ്. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു.
വൈകിയാണെങ്കിലും സിപിഎമ്മിന് വിവേകം ഉണ്ടാകുന്നു. പാര്‍ട്ടി സെക്രട്ടറിതന്നെ നേരത്തേ പറഞ്ഞ കാര്യങ്ങള്‍ തിരുത്തിയിരിക്കുന്നു.
അപ്പോള്‍ ഞങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് ഒരിക്കല്‍ക്കൂടി തളിഞ്ഞിരിക്കുന്നു.
വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാന്‍ ആരും മുന്നോട്ടു വരുന്നത് ശരിയല്ല. അത് ഏത് സമൂഹത്തിന്റെ വിശ്വാസമാണെങ്കിലും
അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. അതിനെ ബഹുമാനിച്ചില്ലെങ്കിലും അതിനെ അപമാനിക്കാതിരിക്കാനുള്ള സാമാന്യബോധം എല്ലാവരും കാണിക്കേണ്ടതാണ്. അതാണ് കേരളത്തിന്റെ പാരമ്പര്യം. കേരളം മതനിരപേക്ഷത നിലനില്‍ക്കുന്ന ഒരു സംസ്ഥാനമാണ്. അത് തകര്‍ക്കാന്‍ ഇന്ന് ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുന്നു. ബിജെപിയും സിപിഎമ്മും ചെയ്തത് ഒരു തെറ്റായ രാഷ്ട്രീയക്കളിയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടുകൂടി കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനുള്ള
വെടിമരുന്നിടുക എന്നതാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും
ലക്ഷ്യം. ഏതായാലും അത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും എന്ന്
ഞങ്ങള്‍ക്കുറപ്പുണ്ട്. നിയമസഭാസമ്മേളനം ഏഴാം തീയതി തുടങ്ങുകയാണ്.
അതിനുമുമ്പ് സ്പീക്കര്‍ കൂടെ തിരുത്തി സെക്രട്ടറിയുടെ നിലപാട് സ്പീക്കര്‍ അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ ഈ പ്രശ്‌നം ഇവിടെ അവസാനിപ്പിക്കാന്‍ നമുക്ക് കഴിയും. ഞങ്ങള്‍ ആദ്യം മുതല്‍ പറയുന്നത് ഈ പ്രശ്‌നം ആളിക്കത്തിക്കാന്‍ ഞങ്ങളില്ല കേരളത്തില്‍ സമാധാന അന്തരീക്ഷം ഉണ്ടാകണം
മതസൗഹാര്‍ദ്ദo നിലനില്‍ക്കണം എല്ലാവരും യോജിച്ചു പോകാനുള്ള ഒരു അന്തരീക്ഷം ഉണ്ടാകണം എന്നാണ്.
വളരെ ധാര്‍ഷ്ട്യത്തോടെ ഒരു മണിക്കൂര്‍ പത്രസമ്മേളനം നടത്തിയ ഗോവിന്ദന്‍ മാസ്റ്റര്‍ ഡെല്‍ഹിയില്‍ ചെന്നപ്പോള്‍ കവാത്ത് മറന്നത് നല്ല കാര്യമാണ്.
അതേ പാത സ്പീക്കര്‍കൂടി പിന്തുടരണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുളളതെന്ന് ചെന്നിത്തല പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *