തിരു: താമിര്‍ ജിഫ്രി എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നത് വളരെ ഗുരുതരമായ, കുറ്റമാണ്.കസ്റ്റഡിമരണമാണ് തിരൂരില്‍ നടന്നത്.
അയാള്‍ എന്തു കുറ്റവും ചെയ്യട്ടെ,, കുറ്റത്തിന് ശിക്ഷ വേറെ കിട്ടിക്കോട്ടെ . അയാള്‍ ചെയ്ത കുറ്റത്തെ ന്യായീകരിക്കാനൊന്നും ഞാനില്ല , പക്ഷെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ പോലീസിന് ആര് അനുവാദം കൊടുത്തു? അവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കൊടുക്കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് 27 പരിക്കുകള്‍ ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കുന്നു.
ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താനുള്ള സമ്മര്‍ദ്ദം നടക്കുന്നു. കസ്റ്റഡി മരണമുണ്ടായാല്‍ എന്തു ചെയ്യണമെന്ന് സുപ്രീം കോടതി വിധികളുണ്ട്, നിര്‍ദേശമുണ്ട്. അതനുസരിച്ചുളള നടപടികള്‍ കൈകൊള്ളാന്‍ എന്തുകൊണ്ട് കേരളാ പോലീസ് തയ്യാറാകുന്നില്ല. അപ്പോള്‍ ഇതില്‍ കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാറ്റിയെഴുതിക്കാന്‍ നീക്കം നടക്കുന്നു. അടിയന്തിരമായി ഇക്കാര്യത്തില്‍ ഒരു അന്വേഷണം വേണം. സത്യാവസ്ഥ പുറത്തുവരണം., കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പേലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം. അവര്‍ സര്‍വ്വീസില്‍ ഉണ്ടാകാന്‍ പാടില്ല. ഈ കേസ് ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നു എന്തുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുകള്‍ക്ക് കൊടുക്കുന്നില്ല എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.