സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തി ഡോക്ടർ ആത്മഹത്യ ചെയ്തതായി പോലീസ് – പി പി ചെറിയാൻ

Spread the love

ന്യൂയോർക്ക് : സിറ്റിയിലെ സീനായ് മൗണ്ടിൽ സ്തനാർബുദ ഗവേഷണത്തിൽ വിദഗ്ധയായ പ്രമുഖ കാൻസർ ഡോക്ടർ ശനിയാഴ്ച രാവിലെ വെസ്റ്റ്ചെസ്റ്ററിലെ അവരുടെ വീട്ടിൽ വച്ച് തന്റെ കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്തതായി പോലീസ് വിശ്വസിക്കുന്നു.

മൌണ്ട് സിനായ് ഹോസ്പിറ്റലിലെ ഹെമറ്റോളജി-ഓങ്കോളജി സ്പെഷ്യലിസ്റ്റായ ഡോ. ക്രിസ്റ്റൽ കാസെറ്റ (40) തന്റെ കുട്ടിയെ വെടിവച്ച ശേഷം സ്വയം വെടിവച്ചു മരിക്കുകയായിരുന്നു .

“ഏകദേശം രാവിലെ 7:00 മണിയോടെ, ക്രിസ്റ്റൽ കാസെറ്റ തന്റെ കുട്ടിയുടെ മുറിയിൽ പ്രവേശിച്ച് കുഞ്ഞിനെ വെടിവെച്ച് തോക്ക് സ്വയം തിരിക്കുകയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്നു ,” സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

സോമേഴ്‌സിലെ ഡോക്ടറുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്, ഒരു മില്യൺ ഡോളറിന്റെ വീടാണ് അവർ ഭർത്താവ് 37 കാരനായ ടിം ടാൽറ്റിയുമായി പങ്കിട്ടത്.2019-ൽ ബ്രൂക്ലിനിലെ ഗ്രീൻ പോയിന്റിൽ നടന്ന ചടങ്ങിലാണ് കാസെറ്റയും ടാൽറ്റിയും വിവാഹിതരായത്.

കുട്ടിക്ക് എത്ര വയസ്സുണ്ടെന്ന് വ്യക്തമല്ല, എന്നാൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നത് മാർച്ചിലാണ് കുഞ്ഞ് ജനിച്ചതെന്നാണ്.

കാസെറ്റ അൽബാനി മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടി.രോഗികളുമായി നന്നായി ഇടപഴകുന്ന അവൾ ഇവർക്കു ഇതിനായി പ്രത്യേക അവാർഡ് ലഭിച്ചിരുന്നു .

നോർത്ത് ഷോർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഹോഫ്സ്ട്രാ നോർത്ത് ഷോർ സ്കൂൾ ഓഫ് മെഡിസിനിൽ റെസിഡൻസി പൂർത്തിയാക്കി, അവിടെ അവർക്ക് സമാനമായ ഒരു അവാർഡ് ലഭിച്ചു.സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ആശുപത്രി വിസമ്മതിച്ചു.

2019-ൽ ബ്രൂക്ലിനിലെ ഗ്രീൻ പോയിന്റിൽ നടന്ന ചടങ്ങിലാണ് കാസെറ്റയും ടാൽറ്റിയും വിവാഹിതരായത്.

Author

Leave a Reply

Your email address will not be published. Required fields are marked *