എസ്.ബി – അസംപ്ഷന്‍ അലുംമ്‌നി വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു – ആന്റണി ഫ്രാൻസിസ്

Spread the love

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കളായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള 2023 ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കേണ്ട അവസാന തീയതി സെപ്തംബര് 30 ആണ്. അപേക്ഷാര്‍ത്ഥികള്‍ 2023 ല്‍ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. ജി.പി.എ, എ.സി.ടി അഥവാ എസ് .എ .റ്റി സ്‌കോറുകള്‍, പാഠ്യേതര മേഖലകളിലെ മികവുകള്‍ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാര നിര്‍ണ്ണയം നടത്തുക. കൂടാതെ അപേക്ഷാര്‍ത്ഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായി പരിഗണിക്കുന്നതായിരിക്കും. പുരസ്കാര ജേതാക്കള്‍ക്ക് മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡും, പ്രശസ്തി ഫലകവും , റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ക്യാഷ് അവാര്‍ഡും പ്രശസ്തിഫലകവും സമ്മാനമായി നല്‍കുന്നു. അപേക്ഷകള്‍ താഴെപ്പറയുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുക.

Cherian Madappat,630-453-0491,cmadappat@gmail.com
Carmel Thomas: 224-688-0952,carmelthomas111@gmail.com
Sebastian Thomas: 601-715-2229,thomas_sbstn@yahoo.com

joychen puthukulam

Leave a Reply

Your email address will not be published. Required fields are marked *