ഡാളസ് : കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡാലസില്‍ നടന്ന മാദ്ധ്യമ സെമിനാര്‍ മണിപ്പൂരിലെ പീഡനം അനുഭവിക്കുന്ന ജനത്തിന് ഐക്യദാര്‍ഡ്യം പ്രാഖ്യാപിക്കുന്ന സമ്മേളനമായി മാറി.“മണിപ്പൂരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രവും” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കരോൾട്ടണിലെ ഡാളസ് വർഷിപ്പ് സെന്ററിൽ വച്ചു നടന്ന സെമിനാറിൽ ക്രിസ്തീയ പത്രപ്രവർത്തരും എഴുത്തുകാരുമായ അച്ചൻകുഞ്ഞ് ഇലന്തൂർ, ജെയിസ് പാണ്ടനാട് എന്നിവർ സംസാരിക്കുകയുണ്ടായി.
ക്രൈസ്തവ സഭ കടന്നുപോയ രാഷ്ട്രീയവും , മതപരവും , തത്വശാസ്ത്രപരവും ഉപദേശപരവുമായ നാലു വെല്ലുവിളികളെക്കുറിച്ച് ജെയ്സ് പാണ്ടനാട് സംസാരിച്ചപ്പോള്‍, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ ഊന്നല്‍ നല്‍കിയത് മണിപ്പൂര്‍ സംഭവത്തിന് സമാനമായി ക്രിസ്തീയ ചരിത്രത്തില്‍ രേഖപ്പെടുത്തിയ സഭയുടെ പീഡനങ്ങളെക്കുറിച്ചാണ്. “വോട്ടുബാങ്കുകള്‍ മാത്രമാകരുത് ഭരണകര്‍ത്താക്കളുടെ ലക്ഷ്യം; നമ്മുടെ നാടിന്റെ ഐക്യം, ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യം, അതിന് മുറിവുണ്ടാക്കുന്ന ഒരു നടപടിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യരുത്” എന്ന ആഹ്വാനത്തോടെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി പി ചെറിയാന്‍ മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന വായിക്കുകയുണ്ടായി.
ജോര്‍ജ്ജ് ടി മാത്യൂ നേതൃത്വം നല്‍കിയ സംഗീത ശുശ്രൂഷയും ഡാലസ് സിറ്റി വൈഡ് ചര്‍ച്ചസ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ മാത്യൂ ശാമുവേല്‍ നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയും യോഗത്തിന് അനുഗ്രഹമായി. സമൂഹത്തിലെ വിവിധ തുറകളില്‍നിന്നുള്ളവര്‍ പങ്കെടുത്ത യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത് പാസ്റ്റര്‍ ജോണ്‍സന്‍ സഖറിയയാണ്. റൈറ്റേഴ്സ് ഫോറം സെക്രട്ടറി രാജൂ തരകന്‍ സ്വാഗതവും സാം മാത്യൂ നന്ദിയും പറഞ്ഞു. റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് തോമസ് മുല്ലയ്ക്കല്‍ യോഗത്തിന് നേതൃത്വം നല്‍കി. റൈറ്റേഴ്സ് ഫോറം ട്രെഷറര്‍ തോമസ് ചെല്ലേത്ത്, എസ് പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.