ബാങ്കാഷുറൻസിനുവേണ്ടി എസ്ബിഐ (SBI) ജനറൽ ഇൻഷുറൻസ്, ബജാജ് മാർക്കറ്റ്സുമായി ബന്ധം സ്ഥാപിക്കുന്നു

Spread the love

പൂനെ/മുംബൈ, ഓഗസ്റ്റ് 11, 2023: ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്ബിഐ (SBI) ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, സാമ്പത്തിക സേവനങ്ങൾക്കുള്ള ഏകജാലക ഡിജിറ്റൽ വിപണിയും ബജാജ് ഫിൻസെർവ് ലിമിറ്റഡിന്‍റെ ഒരു ഉപസ്ഥാപനവുമായ ബജാജ് മാർക്കറ്റുമായി കാറിന്‍റെയും, ബൈക്കിന്‍റെയും ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യാനായി പങ്കാളികളായി.

മോട്ടോർ ഇൻഷുറൻസ് വിഭാഗത്തിന് കീഴിൽ, എസ്ബിഐ (SBI) ജനറൽ ഇൻഷുറൻസ് ബൈക്കിന്‍റെയും, കാറിന്‍റെയും ഇൻഷുറൻസ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു, അത് 15 ലക്ഷം രൂപ വരെ വ്യക്തിഗത അപകട പരിരക്ഷയും മൂന്നാം കക്ഷി ബാധ്യത പരിരക്ഷയും സ്വന്തം വാഹനത്തിന്‍റെ നാശനഷ്ട പരിരക്ഷയും മറ്റ് 15 ആഡ്-ഓണുകളും വാഗ്ദാനം ചെയ്യുന്നു.

ചുവടെ ചില പ്രധാന സവിശേഷതകൾ:

എസ്ബിഐ (SBI) ജനറൽ കാർ ഇൻഷുറൻസ്

● എന്തൊക്കെയാണ് കവർ ചെയ്യപ്പെടുന്നത്:

○ ഇനിപ്പറയുന്നതുപോലുള്ള കവറുകൾ വാഗ്ദാനം ചെയ്യുന്ന 15 ആഡ്-ഓൺ പ്ലാനുകൾ:

■ വ്യക്തിഗത അപകട കവർ

■ ദ്വി-ഇന്ധന (ബൈ-ഫ്യൂയൽ) കിറ്റ്

■ മൂല്യത്തകർച്ച റീഇംബേഴ്സ്മെന്റ് (തിരിച്ചടവ്)

■ അടിയന്തര സഹായം

■ NCB സംരക്ഷണം

● 5900+ ഗാരേജുകളിൽ പണരഹിത സേവനം

എസ്ബിഐ (SBI) ജനറൽ ടൂ വീലർ ഇൻഷുറൻസ്

● എന്തൊക്കെയാണ് കവർ ചെയ്യപ്പെടുന്നത്:

○ വാഗ്‌ദാനൾ:

■ വ്യക്തിഗത അപകട കവർ

■ സ്വന്തം വാഹനത്തിന്‍റെ നാശനഷ്ട കവർ

■ NCB സംരക്ഷണം

■ ഇൻവോയ്‌സിലെ റീഫണ്ട് (റിട്ടേൺ ടു ഇൻവോയ്‌സ്): മോഷണം അല്ലെങ്കിൽ ബൈക്കിന്‍റെ മൊത്തത്തിലുള്ള കേടുപാട്/നഷ്ടം

■ പ്രകൃതി ദുരന്തങ്ങൾക്കെതിരായ സംരക്ഷണം

○ 1000+ ഗാരേജുകളിൽ പണരഹിത സേവനങ്ങൾ

കാറിന്‍റെയും, ബൈക്കിന്‍റെയും ഇൻഷുറൻസ് പോളിസികൾക്കുള്ള പ്രീമിയം തുക കണക്കാക്കാൻ വ്യക്തികളെ സഹായിക്കുന്നതിന് ബജാജ് മാർക്കറ്റിന്‍റെ വെബ്‌സൈറ്റിൽ ഒരു പ്രീമിയം കാൽക്കുലേറ്ററും ലഭ്യമാണ്.

.മാത്രമല്ല, അത്തരം പോളിസികളുടെ വാങ്ങൽ യാത്ര, സ്‌ക്രീനിൽ കുറച്ച് ക്ലിക്കുകളിലൂടെ കവർ ചെയ്യാനാകും. പ്രീമിയത്തിനായുള്ള ഡിജിറ്റൽ പേയ്‌മെന്റ് പ്രക്രിയ തടസ്സമില്ലാത്തതും സുഗമവുമാണ്. കാറുകളുമായും ബൈക്കുകളുമായും ബന്ധപ്പെട്ട അപ്രതീക്ഷിത ചെലവുകളിൽ നിന്ന് അവരുടെ സാമ്പത്തികം സുരക്ഷിതമാക്കാൻ അഞ്ച് ഘട്ടങ്ങളുള്ള പ്രക്രിയ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

എസ്ബിഐ (SBI) ജനറൽ ഇൻഷുറൻസ് ഹോൾ ടൈം ഡയറക്ടർ ആനന്ദ് പെജാവർ പറഞ്ഞു, “ബജാജ് ഫിൻസെർവിൻറെ ഉപസ്ഥാപനവും ഇന്ത്യയിൽ അതിവേഗം വളരുന്ന ഫിൻടെക് കമ്പനികളിൽ ഒന്നുമായ, ബജാജ് മാർക്കറ്റ്സുമായുള്ള പങ്കാളിത്തത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രാജ്യത്തിന്‍റെ എല്ലാ കോണുകളിലും അസാധാരണമായ ഇൻഷുറൻസ് പരിഹാരങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഐക്യപ്പെടുന്ന രണ്ട് വ്യവസായ പ്രമുഖരുടെ ശക്തികളെ ഈ തന്ത്രപരമായ സഖ്യം ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യയിലുടനീളമുള്ള വിശാലമായ ഉപഭോക്തൃ അടിത്തറയെ മികച്ച രീതിയിൽ സേവിക്കുന്നതിന് വിപണിയുടെ കടന്നുകയറ്റം വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ ഒരുമിച്ച് ഒരു പരിവർത്തന യാത്ര ആരംഭിക്കുന്നു.”

Suchitra Ayare

Author

Leave a Reply

Your email address will not be published. Required fields are marked *