നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി സ്‌പോണ്‍സര്‍മാരായ ഏഷ്യന്‍ പെയിന്റ്‌സ് പ്രദര്‍ശനം സംഘടിപ്പിച്ചു.

Spread the love

കൊച്ചി :69-ാമത്് നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി ഏഷ്യന്‍ പെയിന്റ്‌സ് വുഡ്‌ടെക് ഉപയോഗിച്ച ഫര്‍ണിച്ചറുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. ഇത്തവണത്തെ നെഹ്രുട്രോഫി വള്ളംകളി മത്സരങ്ങളുടെ സ്പോണ്‍സറായിരുന്നു ഏഷ്യന്‍ പെയിന്റ്‌സ്. മൂന്നു വള്ളങ്ങളിലായി ഏഷ്യന്‍ പെയിന്റ്‌സ് വുഡ്‌ടെക് ഉപയോഗിച്ച ഫര്‍ണിച്ചറുകളായിരുന്നു പുന്നമട കായലില്‍ പ്രദര്‍ശിപ്പിച്ചത്.പ്രാദേശിക ആഘോഷങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യന്‍ പെയിന്റ്‌സ് വുഡ്‌ടെക് നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായത്.

സംസ്ഥാനത്തുടനീളമുള്ള നിപുണരായ കരകൗശല വിദഗ്ധരുടെ ചാതുര്യം വിളിച്ചോതുന്നതായിരുന്നു 3 വളങ്ങളിലായി മരം കൊണ്ടുള്ള ഫര്‍ണീച്ചര്‍ പ്രദര്‍ശനം. കേരളത്തിലെ മഹത്തായ കരകൗശല വൈദഗ്ധ്യത്തിനും പൈതൃകത്തിനും നല്‍കിയ വലിയ ആദരവായി മാറി കായല്‍പരപ്പിലെ ഈ പ്രദര്‍ശനം. മരം കൊണ്ടുള്ള ഫര്‍ണീച്ചറിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ വുഡ്‌ടെകിന്റെ പ്രദര്‍ശനത്തിലുടനീളം പ്രകടമായി.

ഏഷ്യന്‍ പെയിന്റസും നെഹ്രുട്രോഫി വള്ളംകളി മത്സരവും തമ്മിലുള്ള സഹകരണം സംസ്‌കാരത്തിന്റേയും പുതിയ ആശയങ്ങളുടേയും അസാധാരണമായ സമ്മേളനം സാധ്യമാക്കുന്ന ഒരു അനുഭവമായി മാറിയെന്ന് ഏഷ്യന്‍ പെയിന്റസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ അമിത് സിംഗ്ലെ പറഞ്ഞു.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *