അധ്യാപികയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി 6 വയസ്സുകാരന്റെ അമ്മ,ഉത്തരവാദിത്തം ഏറ്റെടുത്തു – പി പി ചെറിയാൻ

Spread the love

റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളിൽ അധ്യാപികയെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ 6 വയസ്സുകാരന്റെ അമ്മ, ഡെജ ടെയ്‌ലർ കുട്ടികളെ അവഗണിച്ച കുറ്റം സമ്മതിച്ചു.”ഒരു രക്ഷിതാവ് എന്ന നിലയിൽ, അവന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്, കാരണം കുട്ടിക്ക്‌ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല”, ‘അമ്മ പറഞ്ഞു.

സാധാരണയായി തന്റെ തോക്ക് പേഴ്‌സിൽ ഒരു ട്രിഗർ ലോക്ക് ഉള്ളതോ ലോക്ക് ബോക്‌സിലോ സൂക്ഷിക്കുന്നു ജനുവരിയിൽ, ടെയ്‌ലർ പോലീസിനോട് പറഞ്ഞു,എന്നാൽ , ഒരു ലോക്ക്ബോക്‌സോ ഒരു കീ അല്ലെങ്കിൽ ട്രിഗർ ലോക്കോ കണ്ടെത്തിയിട്ടില്ലെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ശിശു അവഗണനയ്‌ക്കും അശ്രദ്ധമായി തോക്ക് സൂക്ഷിച്ച് കുട്ടിയെ അപായപ്പെടുത്തിയതിനും ഏപ്രിലിൽ ഡെജ ടെയ്‌ലർക്കെതിരെ കുറ്റം ചുമത്തി.

ഡെജ ടെയ്‌ലറുടെ ശിക്ഷ ഒക്ടോബർ 27 ന് പ്രഖ്യാപിക്കും.തന്റെ പ്രതിക്കു ജയിൽവാസം അനുയോജ്യമല്ലെന്ന് താൻ വിശ്വസിക്കുന്നതായി ടെയ്‌ലറുടെ അഭിഭാഷകൻ ജെയിംസ് എലെൻസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു

നിരവധി ഗർഭം അലസലുകളെ തുടർന്നുള്ള ടെയ്‌ലറുടെ മാനസികാവസ്ഥയും ഗാർഹിക പീഡനത്തിന് ഇരയായതും കോടതി ശിക്ഷ വിധിക്കുമ്പോൾ കണക്കിലെടുക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്ന ഘടകങ്ങളാണ്. ”അഭിഭാഷകൻ എലെൻസൺ പ്രസ്താവനയിൽ പറഞ്ഞു.

റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളിൽ വെച്ച് തന്റെ അധ്യാപികയായ ആബി സ്വെർണറെ വെടിവെച്ചുകൊന്നതാണ് ടെയ്‌ലറുടെ മകനിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം . ജനുവരി 6 ന് വിദ്യാർത്ഥി തന്റെ ക്ലാസ് മുറിയിലേക്ക് തോക്ക് കൊണ്ടുവന്ന് മനപ്പൂർവ്വം അധ്യാപികയുടെ കൈയിലും നെഞ്ചിലും വെടിവെച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *